Above Pot

കെ ടി ജലീൽ കുറ്റക്കാരൻ , മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല: ലോകായുക്ത

First Paragraph  728-90

തിരുവനന്തപുരം: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ​ജലീൽ കുറ്റക്കാരനാണെന്ന്​ ലോകായുക്​ത​. സത്യപ്രതിജ്​ഞാ ലംഘനം നടത്തിയതിനാൽ അദ്ദേഹത്തിന്​ മന്ത്രി സ്​ഥാനത്ത്​ തുടരാൻ അർഹതയില്ലെന്നും വിധി പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക്​ യുക്​തമായ തീരുമാനം എടുക്കാം.

Second Paragraph (saravana bhavan



ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായണ്​ നിയമിച്ചത്​. ഇതിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്ന്​ വിധിയിൽ പറയുന്നു. ബന്ധുനിയമനത്തിനെതിരെ തവനൂർ മണ്ഡലത്തിലെ വോട്ടറായ ഷാഫിയാണ്​ ലോകായുക്​തക്ക്​ പരാതി നൽകിയത്​.


അതേസമയം, മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ച​ട്ട​ലം​ഘ​ന​മോ ക്ര​മ​ക്കേ​ടോ ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​നാ​വ​ശ്യ പു​ക​മ​റ സൃ​ഷ്​​ടി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നിയമസഭയിൽ അറിയിച്ചിരുന്നു. ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​നി​ൽ നി​ശ്ചി​ത യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ദീ​പി​നെ നി​യ​മി​ച്ച​തെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്​.

ആ​രോ​ടെ​ങ്കി​ലും അ​ഴി​മ​തി​യോ അ​ന്യാ​യ​മോ ചെ​യ്​​െ​ത​ന്ന് തെ​ളി​യി​ച്ചാ​ല്‍ പൊ​തു​പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ലും പറഞ്ഞിരുന്നു. ചി​ല​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​പോ​ലെ ഒ​രാ​ളു​ടെ​യും അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തി​യോ അ​ര്‍ഹ​രെ ത​ഴ​േ​ഞ്ഞാ ആ​യി​രു​ന്നി​ല്ല ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍പ​റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​നം. സാ​മ്പ​ത്തി​ക​ ലാ​ഭ​ത്തി​നോ മ​റ്റ് നേ​ട്ട​ങ്ങ​ള്‍ക്കോ അ​ല്ല യോ​ഗ്യ​നാ​യ ഒ​രാ​ളെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​തെ​ന്നും മന്ത്രി നി​യ​മ​സ​ഭ​യെ അറിയിച്ചിരുന്നു.


എന്നാൽ, കെ.​ടി. അ​ദീ​ബ്​ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​റാ​യ​ത്​ സൗ​ത്ത്​​ ഇ​ന്ത്യ​ൻ ബാ​ങ്കി​ലെ ​ജോ​ലി രാ​ജി​​വെ​ച്ചാ​ണെ​ന്നും ഡെ​പ്യൂ​േ​ട്ട​ഷ​ൻ നി​യ​മ​ന​മ​ല്ലെ​ന്നുമാണ്​ മു​സ്​​ലിം യൂ​ത്ത്​​ ലീ​ഗിന്‍റെ​ ആരോപണം.
“,