Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയിൽ 393 പേര്‍ക്ക് കൂടി കോവിഡ്, രോഗ ബാധിതരുടെ എണ്ണം 2042 ആയി ഉയർന്നു

Above Post Pazhidam (working)

Srepathi

Second Paragraph  Bridalls (working)

തൃശൂര്‍ : ജില്ലയിൽ വ്യാഴാഴ്ച്ച 393 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 202 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2042 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,110 ആണ്. 1,03,368 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

First Paragraph Jitesh panikar (working)

ജില്ലയിൽ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 384 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 32 പുരുഷന്‍മാരും 26 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 04 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ -തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 132
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 110
സര്‍ക്കാര്‍ ആശുപത്രികളിൽ – 46
സ്വകാര്യ ആശുപത്രികളിൽ – 117

കൂടാതെ 1244 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
283 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 73 പേര്‍ ആശുപത്രിയിലും 210 പേര്‍ വീടുകളിലുമാണ്.
5553 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3319 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1913 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 321 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,93,085 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
353 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,66,540 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 09 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.