Header 1 = sarovaram
Above Pot

നഗരസഭയിലേക്ക് കെ എസ് ടി എ ഓക്സി മീറ്ററുകൾ നല്കി

ഗുരുവായൂർ : കെ എസ് ടി എ ചാവക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
ഗുരുവായൂർ  നഗരസഭയിലേക്ക്  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 
ഓക്സി മീറ്ററുകൾ നല്കി.  കെ എസ് ടി എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ ഓക്സിമീറ്റർ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് ഗുരുവായൂർ നഗരസഭ യിലേക്കും  പൾസ് ഓക്സി മീറ്ററുകൾ നൽകിയത്. 

ഗുരുവായൂർ നഗരസഭ ചെയർമാൻ  എം .കൃഷ്ണദാസ്, ഗുരുവായൂർ ബ്രാഞ്ചിൻ്റെ ചുമതല വഹിക്കുന്ന കെ എസ് ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. എം ലതയിൽ നിന്ന് 
പൾസ് ഓക്സിമീറ്റർ ഏറ്റുവാങ്ങി. സബ്ജില്ലാ പ്രസിഡൻറ് കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. 
ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ എം.പി അനീഷ്മ  സ്ഥിരം സമിതി അധ്യക്ഷൻ എ .എസ് മനോജ് , മുൻ നഗരസഭ ചെയർപേഴ്സൺ എം.രതി, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡൻ്റ് ഷീല തെക്കേക്കര, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Vadasheri Footer