
കെ എസ് എസ് പി ജില്ലാ സമ്മേളനം ഗുരുവായൂരിൽ.

ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 6, 7 തിയ്യതി കളിൽ ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ വച്ചു നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ജനുവരി 6 ന് രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡണ്ട് കെ.ജി. ഉണ്ണികൃഷ്ണൻ പതാക ഉയർത്തും. കൗൺസിൽ പൊതുയോഗം അഡ്വ :ടി.എസ് അജിത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. വൈകീട്ട് 4 മണിക്ക് മഞ്ജുളാൽ പരിസരത്ത് പൊതുയോഗം സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി ടി.എം. കുഞ്ഞിമൊയ്തീൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും.
ജനുവരി 7 ന് രാവിലെ 9.30 ന് പ്രകടനം, നടത്തും.10.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ.പി.സി.സി വൈസ്പ്രസിഡണ്ട് വി.ടി.ബലറാം നിർവ്വഹിക്കും. ഡി.സി.സി പ്രസിഡണ് അഡ്വ. ജോസഫ് ടജറ്റ് മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധൻ ഉദ്ഘാടനം നിർവഹിക്കും. വനിതാസമ്മേളനം തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.

കെ.ജി.ഉണ്ണികൃഷ്ണൻ, പി.ആർ സത്യനാഥൻ, എം.എഫ് ജോയ്, വി. കെ.ജയരാജൻ, സി.ജി.റാഫേൽ, കെ. അനിൽകുമാർ എന്നിവർ വർത്താ സമ്മേളനത്തിൽ പങ്കെടുത്തു
