Above Pot

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ വാര്‍ഷികം ആഘോഷിച്ചു.

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ 92-ാം വാര്‍ഷികം വിവിധ രാഷ്ട്രീയ-സാമുഹിക – സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ആഘോഷിച്ചു. ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സദസ് ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ രാധിക, മരാമത്ത് അസി.എൻജിനീയർ ഈ കെ നാരായണനുണ്ണി, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറന്നാട്ടുകര, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം.എൻ.രാജീവ് തുടങ്ങിയവർ സംബന്ധിച്ചു

Astrologer

സത്യഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സത്രം അങ്കണത്തിലെ സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു സത്യാഗ്രഹ സ്മരണ പുതുക്കിയത്. നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉല്‍ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനായി. മുന്‍ എം.എല്‍.എ ടി.വി.ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ ഗീതാഗോപി, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍, കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡണ്ട് പി.എസ്.പ്രേമാനന്ദന്‍, ബ്രാഹ്‌മണസമൂഹം പ്രസിഡണ്ട് ജി.കെ.പ്രകാശന്‍, വേട്ടുവ മഹാസഭ താലൂക്ക് വൈസ് പ്രസിഡണ്ട് കെ.എസ്. പ്രകാശന്‍, എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍ നായര്‍, നായര്‍സമാജം സെക്രട്ടറി വി.അച്ചുതകുറുപ്പ്, ജനു ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Vadasheri Footer