കേരള പിറവി ദിനം സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വഞ്ചനാദിനമായി ആചരിച്ചു

Above article- 1

ചാവക്കാട് : കേരളപ്പിറവി ദിനമായ നവംബർ 1 കേരള സ്‌റ്റേറ്റ്‌ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വഞ്ചനാദിനമായി ആചരിച്ചു. പതിനെട്ട് ശതമാനം ക്ഷാമബത്ത കുശിശ്ശിക, പെൻഷൻ പരിഷകരണ കുടിശ്ശിക ഉടൻ നൽകുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരം കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് കെ.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ ഗുരുവായൂർ: നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം.കൊച്ചപ്പൻ മാസ്റ്റ്ർ അധ്യക്ഷത വഹിച്ചു.
എം.എഫ്.ജോയ്, ‘ വി.കെ.ജയരാജൻ, പി.ഐ. ലാസർ, തോംസൺ വാഴപ്പിള്ളി ,പി.മുകുന്ദൻ, കെ.പി.പോളി,ബ്രില്യൻ്റ് വർഗീസ്, സുജയ്യ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ചാവക്കാട് ടൗണിൽ പ്രകടനം നടത്തി.
പ്രകടനത്തിനും പ്രതിഷേധ യോഗത്തിനും പി.വി.ഹരിഹരൻ, അജയൻ വി.വി.കുരിയാക്കോസ്, എ.എൽ.തോമസ്.ടി.എഫ്.ജോയ്, കൃഷ്ണൻ, ജൂലി വർഗീസ് എന്നിവർ നേതൃത്ത്വം നൽകി.

Vadasheri Footer