Header 1 = sarovaram
Above Pot

ഗുരുവായൂര്‍ ഏകാദശി ഒരു മണിക്കൂറിനുളളില്‍ ക്ഷേത്ര നഗരി ശുചീകരിച്ച് നഗരസഭ

ഗുരുവായൂർ : ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ വന്നുപോയ ക്ഷേത്രനഗരി ഗുരുവായൂര്‍ നഗരസഭ മണിക്കൂറുകള്‍ക്കുളളില്‍ ശുചീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കണ്ടിജന്‍റ്,സി.എല്‍.ആര്‍ ജീവനക്കാരെയും സിറ്റി സാനിറ്റേഷന്‍ കുടുംബശ്രീ യൂണിറ്റുകളെയും സമന്വയിപ്പിച്ച്കൊണ്ട് ഏകദേശം നൂറോളം ജീവനക്കാരെ ഉപയോഗിച്ചുകൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Astrologer

രാവിലെ 6.30 ന് ആരംഭിച്ച ശുചീകരണ പരിപാടി നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്,ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്.മനോജ്, നഗരസഭ സെക്രട്ടറി പി.എസ്.ഷിബു എന്നിവര്‍ സന്നിഹിതരായിരുന്നു. നഗരത്തിലെ പ്രധാന റോഡുകളായ കിഴക്കേനട, ഇന്നര്‍ റിംഗ് റോഡുകള്‍, പടിഞ്ഞാറേ നട, വടക്കേ ഔട്ടര്‍ റിംഗ് റോഡ്, തെക്കേ ഔട്ടര്‍ റിംഗ് റോഡ്, മഞ്ജുളാല്‍ ഗ്രൗണ്ട്, അമ്പാടി പാര്‍ക്ക്, ആറ്റൂര്‍ പാര്‍ക്ക്, തൃശ്ശൂര്‍ റോഡ് എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ തരംതിരിച്ച് നഗരസഭ നീക്കംചെയ്തു.

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ശ്രീകുമാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.വി.അജിത്, മനേഷ് ബാബു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ഡി.റിജേഷ്, കെ.ബി.സുബിന്‍,സുജിത്കുമാര്‍, രശ്മി കെ.സി, സൗമ്യ. എസ്., കെ.എസ്.പ്രദീപ്, വിഷ്ണു.പി.പി, കെ.സുജിത് എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Vadasheri Footer