Header 1 = sarovaram
Above Pot

കൃഷ്ണനാട്ടം അരങ്ങുകളിക്ക് വിജയദശമി ദിനത്തിൽ തുടക്കം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലാരൂപമായ കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട്, വർഷങ്ങളായി നടന്നു വരുന്ന ദേവസ്വം വക അരങ്ങുകളി വിജയദശമി ദിവസമായ ഒക്ടോബർ 24 ന് അവതാരം കഥയോടെ ആരംഭിയ്ക്കും 25 ന് കാളിയമർദ്ദനം കഥ നടക്കുന്ന ദിവസം വൈകീട്ട് ക്ഷേത്രത്തിൽ കൃഷ്ണമുടി പൂജിച്ച് അണിയറയിൽകൊണ്ടുവരും. ഈ കൃഷ്ണമുടി ധരിച്ചാണ് കൃഷ്ണ വേഷമണിഞ്ഞ കലാകാരൻ അരങ്ങിലെത്തുക.

തുടർന്നുള്ള 6 ദിവസങ്ങളിൽ രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം എന്നീ കഥകൾ അരങ്ങേറും. നവംബർ 1 ബുധനാഴ്ച അവതാരം കഥയോടെ അരങ്ങുകളി അവസാനിയ്ക്കും. 2023 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീ മാനവേദ സുവർണ്ണമുദ്ര, വാസുനെടുങ്ങാടി എൻഡോവ്മെൻറ് സുവർണ്ണമുദ്ര എന്നീ പുരസ്കാരങ്ങൾക്ക് അർഹതപ്പെട്ട കലാകാരന്മാരെ നിശ്ചയിക്കുന്നത് അരങ്ങുകളിയ്ക്കാണ്.

Astrologer

അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചതിനു ശേഷം ക്ഷേത്രം വടക്കേ നടപ്പുരയിൽ കളിവിളക്ക് തെളിഞ്ഞാൽ ചൊവ്വാഴ്ച ഉൾപ്പടെ 9 ദിവസവും കൃഷ്ണനാട്ടം കളിയുണ്ടാകും. ഭക്തജനങ്ങൾക്ക് വഴിപാടായി ശീട്ടാക്കാതെ ദേവസ്വം വകയായി പ്രത്യേകം നടത്തുന്ന അരങ്ങുകളി കാണാം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി ചുറ്റുവിളക്കുകൾ ക്ഷേത്രത്തിൽ നടക്കുന്ന ചില ദിവസങ്ങളിൽ കളി തുടങ്ങാൻ അൽപം വൈകിയേക്കും.

Vadasheri Footer