Above Pot

“കൃഷ്ണൻ ഇല്ലെങ്കിൽ കുചേലൻ” ഗുരുവായൂരിൽ കുചേല പ്രതിമക്ക് മുന്നിൽ വിവാഹം

First Paragraph  728-90

ഗുരുവായൂര്‍: കൃഷ്ണനു മുന്നില്‍ നടത്തേണ്ട വിവാഹം, ലോക്ഡൗണ്‍മൂലം ക്ഷേത്രസന്നിധിയിലെ വിവാഹം നിറുത്തി വെച്ചതിനാൽ കൃഷ്ണന്റെ ഉറ്റ മിത്രമായ കുചേലനെ സാക്ഷിയാക്കി ദമ്പതികള്‍ വരണമാല്ല്യം ചാര്‍ത്തി നേർച്ച പൂർത്തിയാക്കി . മാസങ്ങള്‍ക്കുമുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ കാവീട് താഴിശ്ശേരി വീട്ടില്‍ പരേതനായ കരുണാകരന്റേയും, ദേവയാനിയുടേയും മകന്‍ സനോജാണ്, രാവിലെ 10.45-ന് മജ്ഞുളാല്‍ തറയ്ക്കുസമീപം കുചേലവിഗ്രഹത്തെ സാക്ഷിയാക്കി വിവാഹിതനായത്.

Second Paragraph (saravana bhavan

എറണാകുളം കാക്കനാട് കാങ്കപ്പറമ്പ് വീട്ടില്‍ സിദ്ധാര്‍ത്ഥയില്‍ സിദ്ധാര്‍ത്ഥന്‍-സോജ ദമ്പതികളുടെ മകള്‍ ശാലിനിയുടെ കഴുത്തില്‍ ആണ് സനോജ്, ശ്രീഗുരുവായൂരപ്പന് അഭിമുഖമായി നിന്ന് മിന്നുചാര്‍ത്തിയത്. കൊല്ലത്ത് കേരളാ മിനറൽസ് ആൻറ് മെറ്റൽസിൽ എക്കൗണ്ടന്റാണ് സനോജ് , ശാലിനി തൃപ്പൂണിത്തുറ തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ പ്ലസ്-2 അദ്ധ്യാപികയാണ്. . 10.30-നും, 11-നും ഇടയിലായിരുന്നു, വിവാഹത്തിനുള്ള ശുഭമുഹൂര്‍ത്തം.

മുഹൂര്‍ത്തം തെറ്റിയ്ക്കാതെ കൃത്യസമയത്തുതന്നെ ശ്രീഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് സനോജ്, ശാലിനിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. ആളും, ആരവവുമില്ലാതെ സാക്ഷികളാകാന്‍പോലും ആരുംതന്നെ പരിസരത്തുണ്ടായിരുന്നില്ല. നവവരനും, വധുവും ഇരുകൂട്ടരുടേയും പ്രധാനപ്പെട്ട കുടുംബാംഗങ്ങളേയും മാത്രം സാക്ഷിയാക്കിയാണ് താലികെട്ടിയതും, തുളസിമാല ചാര്‍ത്തിയതും