Post Header (woking) vadesheri

ക്രമസമാധാനം തകരുമ്പോള്‍ വികസനം എങ്ങനെ സാധ്യമാകും : കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍

Above Post Pazhidam (working)

ചാവക്കാട് : ക്രമസമാധാനം തകരുമ്പോള്‍ വികസനം എങ്ങനെ സാധ്യമാകുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മണത്തല കൊപ്പര ബിജുവിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വികസനമെത്തിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി കൂടിയാലോചനകള്‍ നടത്തുന്നതിനായാണ് താന്‍ കേരളം സന്ദര്‍ശിച്ചത്.

Ambiswami restaurant

Second Paragraph  Rugmini (working)

പക്ഷേ ഇവിടെ വന്നപ്പോള്‍ കേള്‍ക്കുന്നത് കൊലപാതകവും അക്രമങ്ങളേയും കുറിച്ചാണ്. അതിനാല്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാര്‍, ബി.ജെ.പി സംസ്ഥാന വാക്താവ് സന്ദീപ് വാര്യര്‍, ജില്ലാ ജനറല്‍ സെക്രട്ടറി, കെ.ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, സുമേഷ് തേര്‍ളി, , കെ.എസ് അനില്‍കുമാര്‍, ഗണേഷ് ശിവജി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു