
മാറ്റി വെച്ച കൗസ്തുഭം ഉദ്ഘാടനം ജൂലായ് 31 ന്.

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞനിരക്കിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം ജൂലായ് 31ന് ( വെള്ളിയാഴ്ച) നടക്കും. രാവിലെ 9 മണിക്ക് കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി .കെ.മുരളീധരൻ സമർപ്പണം നിർവ്വഹിക്കും.
നേരത്തെ ജൂലായ് 28ന് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചെങ്കിലും ദേവസ്വം മന്ത്രിക്ക് ദില്ലിയിൽ അന്നേ ദിവസം അടിയന്തിര . യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യത്തെത്തുടർന്നാണ് ഉദ്ഘാടനം ജൂലൈ 31ലേക്ക് മാറ്റിയത്.ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് അധ്യക്ഷനാകും.
രണ്ട് കിടക്കയുടെ മുറിക്ക് 1,000 രൂപയും ,ശീതീകരിച്ച മുറിക്ക് 1,500രൂപയും നല്കണം , മൂന്ന് കിടക്കകൾ ഉള്ള മുറിക്കു 1300 , നാല് കിടക്ക കൾ ഉള്ള മുറിക്ക് 1,500,ആറ് കിടക്കകൾ ഉള്ള മുറിക്ക് 2000 രൂപ എന്നിങ്ങനെയാണ് വാടക , ഇതിനു പുറമെ ജി എസ് റ്റി യും നൽകണം

ആധുനിക രീതിയിൽ നവീകരിച്ച കൗസ്തുഭം റെസ്റ്റ‌് ഹൗസിൽ 97 മുറികളാണുള്ളത്.ഇതിൽ എ സി 2 ബെഡ് റൂം – 23 എണ്ണം,നോൺ എ സി 2 ബെഡ് 45, നോൺ എ സി 3 ബെഡ് റൂം – 8, നോൺ എ സി 4 ബെഡ് – 5, നോൺ എ സി 6 ബെഡ് – 16 എന്നീ കാറ്റഗറിയിലാണ് മുറികൾ ലഭ്യമാവുക. 13.30 കോടി ചിലവിട്ടാണ് നവീകരണം നടത്തിയത്
.
