Above Pot

കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. റമ്ബാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ പോലീസിന് എന്താണ് തടസമെന്നാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോാടതി ചോദിച്ചത്. കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സി.ആര്‍.പി.ആഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിടെയായിരുന്നു ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചത്.

First Paragraph  728-90

പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്ബാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. സംഭവത്തില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 19നാണ് ഡി.വൈ.എസ്.പി. കോടതിയില്‍ ഹാജരാകേണ്ടത്.

Second Paragraph (saravana bhavan

സുരക്ഷ നല്‍കാന്‍ നേരത്തെ രണ്ട് കോടതികള്‍ ഉത്തരവിട്ടിട്ടും എന്താണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി ആരാഞ്ഞു. പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നും സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് റമ്ബാന്‍ തോമസ് പോള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചത്.