
കോട്ടപ്പടി സി എൽ സി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രത്ഷേധിച്ചു

ഗുരുവായൂർ : കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു, കോട്ടപ്പടി സീനിയർ സി എൽ സി യുടെ നേതൃത്വത്തിൽ, സെന്റ് ലാസേർസ് പള്ളിയിൽ നിന്ന് പന്തംകൊളുത്തി പ്രതിഷേധ റാലി ആരംഭിച്ച് പുന്നത്തൂർ ജംഗ്ഷനിൽ സമാപിച്ചു. പാലയൂർ ഫോറോന കേന്ദ്ര സമിതി കൺവീനർ തോമസ് ചിറമ്മൽ യോഗം ഉദ്ഘാടനം ചെയ്തു.

വികാരി .ഫാ. ഷാജി കൊച്ചുപുരക്കൽ, സഹ. വികാരി .ഫാ. തോമസ് ഊക്കൻ, പ്രസിഡന്റ് ബാബു മാറോക്കി, സെക്രട്ടറി ലിന്റോ ചാക്കോ, ട്രഷറര്‍ ജാക്സൺ വി. എഫ്., ജിജോ ജോർജ്, ബിജു അന്തിക്കാട്, ജോൺസൺ ഒലക്കേങ്കിൽ . ട്രസ്റ്റി സെബി താണികൽ. പി.ആർ. ഒ. ജോബ് സി. ആൻഡ്രയൂസ് എന്നിവർ നേതൃത്വം നൽകി.