Post Header (woking) vadesheri

പട്ടാമ്പി കൊപ്പത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

Above Post Pazhidam (working)

പട്ടാമ്പി : പാലക്കാട് കൊപ്പം പുലാമന്തോള്‍ പാതയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്.  പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ambiswami restaurant

പട്ടാമ്പിയില്‍ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. മേഖലയില്‍ പാത നവീകരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളില്‍ മണ്ണിട്ടിരുന്നു. പുതിയറോട്ടില്‍ റോഡിന് വീതി കുറവായതിനാല്‍ ബസ് മറ്റ് വാഹനങ്ങള്‍ക്കായി സൈഡ് കൊടുത്തപ്പോൾ മണ്ണിലേക്ക് ടയര്‍ കയറി തെന്നി പാടത്തേക്ക് മറിയുകയായിരുന്നു.

new consultancy

Second Paragraph  Rugmini (working)