മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ കൂട്ടുകാരിയെ ആദരിക്കാൻ സഹപാഠികളെത്തി .

Above Post Pazhidam (working)

ഗുരുവായൂർ : മുഖ്യമന്ത്രി യുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ കൂട്ടുകാരിയെ ആദരിക്കാൻ സഹപാഠികളെത്തി . ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെസീനിയർ സിവിൽ പോലീസ് ഓഫീസർ ജാൻസിയെ തേടിയാണ് 33വർഷങ്ങൾക്കു ശേഷം കൂടെ പഠിച്ച സഹപാഠികൾ എത്തി ചേർന്നത് ഈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ സൂസ്തൃർഹമായ സേവനത്തിനു മുഖ്യമന്ത്രി യുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ കൂട്ടു കാരിയൂടെ നേട്ടത്തിൽ അഭിമാനം കൊണ്ടു ആദരിക്കാനെത്തിയതായിരൂന്നു കൂട്ടുകാർ.

Poonthanam
Rugmani 700-200

Vasudev Inn

ചാത്തന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ 1988 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കളുടെ വാട്സാപ്പ് കൂട്ടായ്മ യായ വേനൽ മഴ വോയ്സ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആയിരുന്നു സഹപാഠിയെ ആദരിക്കൽ ഗ്രൂപ്പിൻ്റെ ഭാരവാഹികളായ മുജീബ്, ഉദയൻ , റിട്ട : ഹവീൽദാർ വിനോയ് ചാക്കോ. എന്നിവരാണ് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷനിൽ എത്തിയത് ചടങ്ങിൽ ടെംബിൾ പോലീസ് ഇൻസ്പെക്ടർ പ്രേമാനന്ദ കൃഷ്ണൻ, സബ് ഇൻസ്പെക്ടർ കെ.ഗിരി , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, ബിനു പൗലോസ് എന്നിവർ പങ്കെടുത്തു