Madhavam header
Above Pot

അഷ്ടമിരോഹിണി നാളില്‍ കണ്ണന്റെ പ്രസാദമായി 1,001 ഞാവല്‍ തൈകൾ

ഗുരുവായൂര്‍: അഷ്ടമിരോഹിണി നാളില്‍ കണ്ണന്റെ പ്രസാദമായി 1001 ഞാവല്‍ തൈകൾ . കണ്ണന്റെ തിരുനാളായ അഷ്ടമിരോഹിണിക്ക്ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭക്തര്‍ക്കായി അത്യപൂര്‍വ്വമായ ഒരു പ്രസാദമാണ് പുണ്യം പൂങ്കാവനം ടീമും, ചെര്‍പ്പുളശ്ശേരി അടക്കാപുത്തൂര്‍ സംസ്‌കൃതിയും ചേർന്ന് നൽകിയത് കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍. ജോതിഷ ശാസ്ത്രപ്രകാരം ഓരോ നാളുകാര്‍ക്കും ഓരോ വൃക്ഷതൈ വീതിച്ചു നല്‍കിയിട്ടുണ്ട്.അവ നടുന്നതും പരിപാലിക്കുന്നതും ആയുരാരോഗ്യത്തിനും ,ഐശ്വര്യാഭിവൃദ്ധിക്കും അത്യുത്തമമെന്ന് ജോതിഷം പറയുന്നുണ്ട്.

Astrologer

ഈ അഷ്ടമിരോഹിണിക്ക് ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ഗുരുവായൂരപ്പന്റെ ജന്‍മ നാള്‍ വൃക്ഷമായ ഞാവല്‍ തൈകള്‍ നല്‍കുന്ന പദ്ധതിയാണ് ഈ കൂട്ടായ്മ നടപ്പിലാക്കിയത്. ഇതിനു വേണ്ടിയുള്ള 1001 ഞാവല്‍ തൈകള്‍ പ്രമുഖ പരിസ്ഥിതി സംഘടനയും, പുണ്യം പൂങ്കാവനത്തിന്റെ പാലക്കാട് ജില്ലാ കര്‍മ്മപദ്ധതികളുമായി സഹകരിക്കുന്ന അടക്കാ പുത്തൂര്‍ സംസ്‌കൃതിയുടെ പൂക്കോട്ടുകാവിലുള്ള നഴ്‌സറിയില്‍ ആണ് തയ്യാറാക്കിയത്. വൃക്ഷ പ്രസാദം ‘ എന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസിന് ഞാവല്‍ തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

പുണ്യം പൂങ്കാവനം നോഡല്‍ ഓഫീസര്‍ ഐ.ജി. പി വിജയന്‍ ,ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ്, ഭരണ സമിതി അംഗങ്ങൾ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . ചടങ്ങിന് പുണ്യം പൂങ്കാവനം പാലക്കാട് ജില്ലാ കോഡിനേറ്റര്‍ ജിതേഷ് , സംസ്‌കൃതി പ്രവര്‍ത്തകരായ രാജേഷ് അടക്കാപുത്തൂര്‍ ,യു.സി. വാസുദേവന്‍ ,എം.പി. പ്രകാശ്ബാബു , കെ.രാജന്‍ , എം.പരമേശ്വരന്‍ ,കെ .ടി ജയദേവന്‍ , ഉദയകൃഷ്ണന്‍ ,പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Vadasheri Footer