കൂർക്ക വിളവെടുപ്പിന് യന്ത്രം തയ്യാർ
തൃശൂർ: ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കൂര്‍ക്ക പറിക്കുന്ന യന്ത്രത്തിന്‍റെ പ്രവര്‍ത്തനം കൃഷിയിടങ്ങളില്‍ പരീക്ഷിച്ചു. കൂര്‍ക്ക കൃഷി വിളവെടുക്കുന്നതിന് സാധാരണയായി കൈക്കോട്ട് ഉപയോഗിച്ച ് മണ്ണിളക്കി പറിച്ചെടുക്കുന്ന രീതിയാണ് അനുവര്‍ത്തിച്ച് വരുന്നത്. തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ ഫാം മെഷിനെറി വിഭാഗം മേധാവി പ്രൊഫ. ഡോ.ജയന്‍ പി.ആറിന്‍റെയും, ശ്രീ ബസവ രാജന്‍റെയും ഗവേഷണങ്ങളിലൂടെ രൂപ കല്‍പന ചെയ്ത് പരിഷ്ക്കരിച്ച ഈ യന്ത്രത്തിന്‍റെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഉള്ള പരീക്ഷണങ്ങളാണ് നടത്തി വരുന്നത്.
ഇതിന്‍റെ ഭാഗമായി തൃശൂര്‍ പാഡി ഫാര്‍മേര്‍സ് പ്രഡ്യൂസര്‍ ലിമിറ്റഡിന്‍റെ കീഴില്‍ വരുന്ന ചിറ്റിലപ്പള്ളി ചിരിയന്‍കത്ത് ശ്രീ ഹനീ ഷിന്‍റെ ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത കൂര്‍ക്കയാണ് പറിച്ചെടുത്തത്. സാധാരണ ട്രാക്ടറില്‍ ഘടിപ്പിക്കാവുന്ന ഈ യന്ത്രം ഉപയോഗിച്ച് കൂര്‍ക്കക്ക് പുറമെ ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകളും അനായാസം പറിച്ചെടുക്കാം. ഈ യന്ത്രത്തില്‍ പ്രധാനമായി ഒരു മെയിന്‍ഫ്രൈം, ഡിഗ്ഗിങ ് യൂണിറ്റ്, സോയില്‍ സെപ്പറേറ്റര്‍ യൂണിറ്റ് എന്നിവ അടങ്ങി യിരിക്കുന്നു. ട്രാക്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഡിഗ്ഗിങ് യൂണിറ്റും സോയില്‍ സെപ്പറേറ്റര്‍ യൂണിറ്റും ഒപ്പം പ്രവര്‍ത്തിക്കുകയും കൂര്‍ക്ക ഇളകി മുകളിലേക്ക് മണ്ണിനോടൊപ്പം പുറത്ത് വരുന്നു. 86 മുതല്‍ 88 ശതമാനത്തോളം പ്രവര്‍ത്തനക്ഷമതയുള്ള ഈ യന്ത്രം ഉപയോഗിച്ച് മണിക്കൂറില്‍ 0.16 ഹെക്ടറിലെ വിളകള്‍ പറിച്ചെടുക്കാനാവും.
ഈ യന്ത്രം ഉപയോഗിക്കുന്നതിലൂടെ കൂലിച്ചെലവ് 90% ലാഭിക്കുവാന്‍ സാധിക്കും. ഇതിന്‍റെ നിര്‍മ്മാ ണച്ചെലവ് ഏകദേശം 60,000 രൂപയാണ്. ഡോ. സത്യന്‍ കെ.കെ, ഡീന്‍, കെ.സി.എ.ഇ.ടി, ഡോ.ജയന്‍ പി.ആര്‍, പ്രൊഫ ഹെഡ് (ഫാം മെഷിനെറി വിഭാഗം) ഡോ. രാമചന്ദ്രന്‍ വി.ആര്‍ റിട്ട.പ്രൊഫ. കേരള കാര്‍ഷിക സര്‍വ്വകലാശാല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.