ചാവക്കാട് മമ്മിയൂരിൽ കോൺഗ്രസ് വിമത ഷോബി ഫ്രാൻസിസ് നാമനിർദേശ പത്രിക സമർപ്പിച്ചു

Above article- 1

ചാവക്കാട് : ചാവക്കാട് മമ്മിയൂർ വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി ബേബി ഫ്രാൻസീസിനെതിരെ കോൺഗ്രസ്സ് ബ്ളോക് സെക്രട്ടറി ഷോബി ഫ്രാൻസീസ് നാമനിർദേശ പത്രിക സമർപ്പിച്ചു . മമ്മിയൂർ വികസന മുന്നണിയുടെ പിന്തുണയോടെ യാണ് ഷോബി ഫ്രാൻസീസ് മത്സരിക്കുന്നത് . വാർഡിലെ ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം ചെയ്തതെന്ന് ഷോബിയെ പിന്തുണക്കുന്നവർ അഭിപ്രായപ്പെട്ടു . എന്നാൽ ഷോബി മത്സരിക്കുന്നത് ബേബി ഫ്രൻസീസിന്റെ ജയസാധ്യതയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നാണ് ബേബി ഫ്രാൻസിസിനെ പിന്തുണക്കുന്നവരുടെ നിലപാട് . ഷോബി തന്റെ ജന പിന്തുണ എത്രയുണ്ടെന്ന് തെളിയിക്കട്ടെ എന്നാണ് മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടത് . ചാവക്കാട് കോൺഗ്രസിൻറെ ഉറപ്പുള്ള സീറ്റുകളിൽ ഒന്നായ മമ്മിയൂർ വാർഡിൽ വിമത സ്ഥാനാർഥി മത്സരിക്കുന്നത് ഏറെ പ്രതീക്ഷയോടയാണ് ഇടതു മുന്നണി നോക്കി കാണുന്നത് .

Vadasheri Footer