Header 1 vadesheri (working)

ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു.

Above Post Pazhidam (working)

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്‍റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയ്ക്കായി കാറിൽ നിന്ന് കിട്ടിയ ഓരോ വസ്തുവും അയക്കാനൊരുങ്ങുകയാണ് പൊലീസ്. കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി നേരത്തേ മൊഴി നൽകിയിരുന്നത്. ഇത് സയനൈഡെന്ന് തെളിഞ്ഞ‌ാൽ അന്വേഷണത്തിൽ ഇത് പൊലീസിന് നിർണായകമായ തെളിവാകും.

First Paragraph Rugmini Regency (working)

ജോളി ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. എന്നാൽ സിലി മരിച്ച സമയത്ത് ജോളി ഉപയോഗിച്ചത് ഈ കാറല്ല. അതൊരു ആൾട്ടോ കാറാണ്. അതിപ്പോൾ ഒരു റിട്ടയേഡ് സർക്കാരുദ്യോഗസ്ഥന്‍റെ പക്കലാണുള്ളതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. അത് പൊലീസ് പരിശോധിച്ച് വരികയാണ്.

Second Paragraph  Amabdi Hadicrafts (working)

ജോളിയുടെ കാർ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധന തുടരുകയാണ് പൊലീസിപ്പോൾ. കൊടുവള്ളി സി ഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തിലാണ് പരിശോധന. ഡ്രൈവർ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല കവറുകളിലായി സൂക്ഷ്മതയോടെ സൂക്ഷിച്ച നിലയിലായിരുന്നു വിഷവസ്തു. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് അയക്കും. ഇത് കേരളത്തിലെ ലാബിൽ പരിശോധിച്ചാൽ മതിയോ, പുറത്ത് എവിടേക്കെങ്കിലും അയക്കണോ എന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ പിന്നീട് തീരുമാനിക്കും.

ജോളി നടത്തിയ കൊലപാതകങ്ങളിൽ ഒന്ന് നടന്നത് കാറിനുള്ളിലാണ് എന്നതും പൊലീസിന് ഇത് വഴി ചൂണ്ടിക്കാണിക്കാനാകും. ഷാജുവിന്‍റെ ഭാര്യ സിലി കുഴഞ്ഞു വീണ് മരിച്ചത് കാറിനുള്ളിലാണ്. ദന്താശുപത്രിയിലേക്ക് പോകും വഴിയാണ് സിലി കുഴഞ്ഞു വീണത്. സിലിയെ ആശുപത്രിയിലെത്തിക്കാൻ ജോളി മനഃപൂർവം വൈകിച്ചതാണെന്നും വ്യക്തമായിരുന്നു. താമരശ്ശേരിയിൽ സ്വകാര്യ ആശുപത്രിയടക്കം തൊട്ടടുത്ത് ഉണ്ടായിട്ടും വളഞ്ഞ വഴി ചുറ്റിപ്പോയി ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് നിർബന്ധം പിടിച്ചത് ജോളിയാണ്.

സിലിയുടെ പോസ്റ്റ്‍മോ‍ർട്ടം നടത്തുന്നതിനെ ജോളി ശക്തമായി എതിർത്തു. സിലിയുടെ സഹോദരൻ സിജോയോട് പോസ്റ്റ്‍മോർട്ടം വേണ്ടെന്ന് തീർത്തു പറഞ്ഞു. ഒടുവിൽ ഭർത്താവ് ഷാജു തന്നെയാണ് പോസ്റ്റ്‍മോർട്ടം വേണ്ടെന്ന് എഴുതി നൽകിയത്.

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ

OS 60 / 2019

സുലൈമാൻ………………………………………………..അന്യായം

ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി

മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

എന്ന്, പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ് . ചാവക്കാട് .