Header 1 vadesheri (working)

കോമത്ത് നാരായണ പണിക്കരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു

Above Post Pazhidam (working)


ഗുരുവായൂർ : അഗ്നിബാധയെത്തുടർന്ന് ഗുരുവായൂർ ക്ഷേത്രം പുനരുദ്ധരണo നടത്തിയതിൻ്റെ സുവർണ ജൂബിലിയുടെ ഭാഗമായി കോമത്ത് നാരാണപ്പണിക്കരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. അഗ്നിബാധ ആദ്യം കാണുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതിനായിരുന്നു കോമത്ത് നാരായണപ്പണിക്കർക്ക് ആദരം. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ദേവസ്വം വക ഉപഹാരവും നൽകി.

First Paragraph Rugmini Regency (working)

1970ലുണ്ടായ തീപ്പിടുത്തത്തെക്കുറിച്ചും അന്ന് നടത്തിയ രക്ഷാപ്രവർത്തനത്തെക്കുറിച്ചും മറുപടി പ്രസംഗത്തിൽ കോമത്ത് നാരായണപ്പണിക്കർ വിവരിച്ചു. ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, കെ വി ഷാജി, അഡ്വ. മോഹനകൃഷ്ണൻ, ഇ പി ആർ വേശാല, എന്നിവർ സന്നിഹിതരായി. അഡ്മിനിസ്ട്രേറ്റർ ക്ര പി വിനയൻ ചടങ്ങിൽ നന്ദി പറഞ്ഞു.കോമത്ത് നാരായണപ്പണിക്കരുടെ കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു

Second Paragraph  Amabdi Hadicrafts (working)