Header 1 = sarovaram
Above Pot

കോടിയേരി ബാലകൃഷ്ണനു വേണ്ടി ഗുരുവായൂരിൽ പ്രത്യേക വഴിപാടുകൾ

ഗുരുവായൂര്‍ : അസുഖ ബാധിതനായ സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി . മകൻ ബിനോയ് കൊടിയേരിയാണ് ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയത് .ചൊവ്വാഴ്ച ഗുരുവായൂരിൽ എത്തിയ ബിനോയ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിനെ സന്ദർശിച്ചു.

Astrologer

വൈകീട്ട് തന്ത്രി മഠത്തിൽ എത്തിയ ബിനോയ് ഒരു മണിക്കൂറോളം തന്ത്രി മഠത്തിൽ ചിലവഴിച്ചു . തന്ത്രിയുടെ നിർദേശപ്രകാരം ക്ഷേത്രത്തിൽ അഹസ് അടക്കമുള്ള പ്രധാനപ്പെട്ട എല്ലാ വഴിപടുകളും നടത്തി . സോപാനപടിയിൽ പണം സമർപ്പിച്ചു തൊഴുതു. വഴിപാടുകളുടെ പ്രസാദം പ്രത്യേക ദൂതൻ വഴി ചെന്നെയിലേക്ക് കൊടുത്തയച്ചു. കോടിയേരി അസുഖം ഭേദമായി തിരിച്ചെത്തിയാൽ എല്ലാവരും കൂടി ഭഗവാനെ വന്ന് തൊഴണമെന്ന ഉപദേശവും ബിനോയ്ക്ക് തന്ത്രി നൽകി

അതെ സമയം നിരീശ്വര വാദവും യുക്തി വാദവും ഉയർത്തുന്ന സി പി എമ്മിന്റെ ഉന്നത നേതാക്കളുടെ മക്കൾ എല്ലാം ഇപ്പോൾ ഭക്തി മാർഗത്തിലേക്ക് എത്തിയിട്ടുണ്ട് . മുഖ്യമന്ത്രി പിണറായിയുടെ മകനും കുടുംബവും , മുൻ മുഖ്യമന്ത്രി നായനാരുടെ മകനും കുടുംബവും ഗുരുവായൂരപ്പ ഭക്തരാണ്. മുൻപ് നായനാരുടെ മകൻ കൃഷ്ണ കുമാറിന്റെ താലികെട്ട് നടന്നത് ഗുരുവായൂരിൽ വെച്ചായിരുന്നു ശാരദ ടീച്ചറുടെ നിർബന്ധത്തിന് നായനാരും വഴങ്ങി. എന്നാൽ ക്ഷേത്രത്തിലെ താലി കെട്ടിൽ നിന്നും നായനാർ വിട്ടു നിന്നു . വിവാഹ സൽക്കാരം നടന്നത് തൃശൂർ കൗസ്തുഭം ആഡിറ്റോറിയത്തിൽ വെച്ചായിരുന്നു

Vadasheri Footer