Header 1 = sarovaram
Above Pot

ചാവക്കാട് കോടതി ഓണാഘോഷം നടത്തി

ചാവക്കാട് : ചാവക്കാട് കോടതി അഭിഭാഷകരും , അഭിഭാഷക ക്ലാർക്കുമാറും , കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം നടത്തി . ഓണകളിയും , ഓണസദ്യയും , സംഗീതസദസും നടത്തി . ഓണാഘോഷ പരിപാടി ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു . ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു.

Astrologer

ചാവക്കാട് മുൻസിഫ് ഡോ അശ്വതി അശോക് , ബാർ അസോസിയേഷൻ സെക്രട്ടറി അക്തർ അഹമ്മദ് , സബ് കോർട്ട് ശിരസ്തദാർ ശ്രീജ , മുൻസിഫ് കോർട്ട് ജൂനിയർ സൂപ്രണ്ട് മണികണ്ഠൻ , മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് സുജ , അഡ്വ സി . സുഭാഷ്കുമാർ അഡ്വ പ്രത്യുഷ് ചൂണ്ടലത്ത് , വിനോദ് അകമ്പടി , സുകുമാരൻ നായർ , സുഹൈൽ , അഡ്വ പി എസ് ബിജു , അഡ്വ സിജു മുട്ടത്ത് , അഡ്വ അനിഷ ശങ്കർ , മഹിമ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു . ഓണാഘോഷത്തിന്റെ ഭാഗമായി വയനാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് 25000 രൂപ സംഭാവന നൽകി . അഡ്വ സി നിഷ, അഡ്വ കവിത മോഹൻദാസ് , അഡ്വ ഫ്രെഡി പയസ് , അഡ്വ ജന്യ ചന്ദ്രൻ , അഡ്വ കെ. കെ കുഞ്ഞിമുഹമ്മദ് , അഡ്വ ബിജു വലിയപറമ്പിൽ , അഡ്വ സ്റ്റോബി ജോസ് , വിജീഷ് എന്നിവർ നേതൃത്വം വഹിച്ചു

Vadasheri Footer