Header 1 = sarovaram
Above Pot

കിസാൻ സഭ ജില്ല സമ്മേളനം ഗുരുവായൂരിൽ.

ഗുരുവായൂർ  : അഖിലേന്ത്യാ കിസാൻ സഭ
തൃശ്ശൂർ ജില്ല സമ്മേളനം ഒക്ടോബർ 18,19 തിയ്യതികളിൽ ഗുരുവായൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രതിനിധി സമ്മേളനം കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി, സി.പി.ഐ. ജില്ല സെക്രട്ടറി കെ.കെ വത്സരാജ്,മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവർ ഉദ്ഘാടന സമ്മേ ളനത്തിൽ സംസാരിക്കും.

Astrologer

വൈകീട്ട് അഞ്ചിന് “കാലാവസ്ഥ വ്യതിയാനവും കേരളത്തിലെ കാർഷികമേഖലയും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടൗൺഹാളിൽ നടക്കുന്ന സെമിനാർ കേരള റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ജില്ല പ്രസിഡണ്ട് കെ.കെ. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ വിഷയം അവതരിപ്പിക്കും. കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മൊയ്‌തീൻ എം.എൽ.എ., മുൻ എം.പി.സി.എൻ ജയദേവൻ , കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.എം.ദിനകരൻ എന്നിവർ പങ്കെടുത്ത് സംസാ രിക്കും. മണ്‌ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഒക്ടോബർ 19ന് രണ്ടാം ദിവസം രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ആരംഭിക്കും.തുടർന്ന് ചർച്ച നടക്കും.സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.രമേശ് കുമാർ, ബി. കെ. എം. യു. ജില്ല സെക്രട്ടറി വി.എസ്. പ്രിൻസ് , കിസാൻ സഭ സംസ്ഥാന സെക്രട്ടറിമാരായ പി. തുളസീ ദാസ് മേനോൻ, എം. പ്രദീപൻ, കിസാൻ സഭ ദേശീയ കൗൺസിൽ മെമ്പർ എൻ.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിക്കും.വൈകിട്ട് 4. 30ന് പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ല ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.

സമ്മേളനത്തോടനുബന്ധിച്ചുള്ള സപ്ലിമെന്ററി പ്രകാശനം നാളെ വൈകിട്ട് നാലിന് പാർട്ടി ഓഫീസിൽ സിപിഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് നിർവഹിക്കും. കിസാൻ സഭ തൃശ്ശൂർ ജില്ല സെക്രട്ടറി കെ. വി. വസന്തകുമാർ, ജില്ല പ്രസിഡന്റ് കെ.കെ. രാജേന്ദ്ര ബാബു, സംഘാടകസമിതി കൺവീനർ അഡ്വ.പി.മുഹമ്മദ് ബഷീർ, കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.ടി. പ്രവീൺ പ്രസാദ് , സി. വി. ശ്രീനിവാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer