Post Header (woking) vadesheri

കിഫ്ബി, സർക്കാർ നീക്കം ഭരണ ഘടനാ വിരുദ്ധം : വി ഡി സതീശൻ

Above Post Pazhidam (working)

തിരുവനന്തപുരം: കിഫ്ബിയിലും കിയാലിലും സമഗ്ര ഓഡിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ്
വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. കിഫ്ബി യുടെ മറവില്‍ കോടികളുടെ കുംഭകോണം നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു.
കിഫ്ബിയുടെയും കിയാലിന്‍റെയും സമഗ്ര ഓഡിറ്റിന് സിഎജിക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ഓഡിറ്റിനെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ambiswami restaurant

buy and sell new

കിഫ്ബിയുടെ വരവ് ചെലവ് കണക്ക് സിഎജിയെ കാണിക്കില്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് അഴിമതി ഉള്ളത് കൊണ്ടാണെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. സി എ ജി ഓഡിറ്റ് വേണ്ടെന്ന് വെച്ചതില്‍ മുഖ്യമന്ത്രി മറുപടി പറയണം. ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും കൃഷ്ണദാസ് ആരോപിച്ചു

Second Paragraph  Rugmini (working)