Post Header (woking) vadesheri

നിർധനനായ യുവാവ് വൃക്ക മാറ്റി വെക്കൽ ശസ്ത്ര ക്രിയക്ക് സഹായം തേടുന്നു.

Above Post Pazhidam (working)

ചാവക്കാട് : കടുത്ത വൃക്ക രോഗബാധിതനായ നിർധനനായ യുവാവ് വൃക്ക മാറ്റി വെക്കൽ ശസ്ത്ര ക്രിയക്ക് സഹായം തേടുന്നു .വെങ്കിടങ്ങ് പഞ്ചായത്ത് 12 -ാം വാർഡ് മേച്ചേരിപ്പടിക്ക് സമീപം
വൂട്ടുകുളം വീട്ടിൽ സുന്ദരൻ മകൻ സുജിത്ത് (39) ആണ് സഹായം തേടുന്നത്. ഭാര്യയും 7 ലും 5 ലും പഠിക്കുന്ന രണ്ട് പെൺകുട്ടികളും ഉള്ള നിർധന കുടുംബത്തിൻ്റെ ഏക ആശ്രയമാണ്
സുജിത്ത്. കൂലി പണി എടുത്താണ് കുടുംബത്തെ പോറ്റിയിരുന്നത്.
സ്വന്തമായി വീടും സ്ഥലവും ഇല്ല.

Ambiswami restaurant

ബന്ധുവിൻ്റെ വീട്ടിലാണ് താമസം. ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
എത്രയും വേഗത്തിൽ വ്യക്കകൾ മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബന്ധു വൃക്ക ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്.വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം രൂപ ചിലവ് വരും.കോഴിക്കോട് ഇക്ര ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. ഫിറോസ് അസീസിൻ്റെ ചികിത്സയിലാണ്. ആറ് മാസമായി ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്തു വരുന്നു. ഉദാരമതികളുടെ സഹായത്താലാണ് ഇതുവരെ ചികിത്സ നടത്തിവന്നിരുന്നത്.

Second Paragraph  Rugmini (working)

പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദ്നി വേണു (ചെർമാൻ), വാർഡ് മെമ്പർ ആർ.വി.മൊയ്നുദ്ദീൻ (കൺവീനർ), സുധീർ മാഞ്ചറമ്പത്ത് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി പ്രവർത്തിച്ചുവരുന്നു. സജിത്തിൻ്റെ ഭാര്യ കെ.ജെ. നിഷയുടെയും ചികിത്സാ സഹായ സമിതി കൺവീനർ ആർ.വി.മൊയ്നുദ്ദീൻ്റെയും പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് വെങ്കിടങ്ങ് ബ്രാഞ്ചിൽ
സംയുക്ത അക്കൗണ്ട് ചേർന്നിട്ടുണ്ട്. A/C No: 0158053000011922 IFSC: SIBL0000158
ഗൂഗിൽ പേ ഫോൺ: 8078109756.

Third paragraph