Header 1 vadesheri (working)

രണ്ടു വൃക്കയും തകരാറിൽ , ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.

Above Post Pazhidam (working)

ഗുരുവായൂർ: രണ്ട് വൃക്കയും തകരാറിലായ കുടുംബനാഥൻ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. ഗുരുവായൂർ നഗരസഭയിലെ കാവീട് കൊളാടിപറമ്പ് സ്വദേശിയായ ചെറുപുരയിൽ വിജയകുമാറാണ് (51) സഹായം തേടുന്നത്. ഒമ്പത് വർഷമായി കിഡ്നി തകരാറിന് ചികിത്സയിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തി വരികയാണിപ്പോൾ. ഹൃദ്രോഗത്തിനും ചികിത്സ നടത്തി വരുന്നുണ്ട്. ഭാര്യയുടെ തുച്ഛ വരുമാനം കൊണ്ട് ചികിത്സയും നിത്യചെലവുകളും മുന്നോട്ട് പോകുന്നില്ല. ഭിന്നശേഷിക്കാരിയായ 12 കാരിയായ മകളും ആറാം ക്ലാസിൽ പഠിക്കുന്ന മകനുമാണുള്ളത്. വാർഡ് കൗൺസിലർ ടി.കെ. സ്വരാജ്, രാമചന്ദ്രൻ കളത്തിൽ, മിഥുൻലാൽ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. കനറ ബാങ്ക് കിഴക്കെ നട ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 0838101048274, IFSC CNRB0000838, ഫോൺ: 9846044973

First Paragraph Rugmini Regency (working)