നിരവധി ക്രിമിനൽ കേസിലെ പ്രതിയെ ഏറ്റുമുട്ടലിലൂടെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.

">

ഗുരുവായൂർ : തട്ടികൊണ്ടു പോകൽ ഉൾപെടെ 12 ഓളം കേസ്സിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തു . പാലയൂർ കറുപ്പം വീട്ടിൽ ഹൗസ് മുഹമ്മദ് മകൻ ഫവാദ് (31) നെയാണ് സ്റ്റേഷൻ ആഫീസർ പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത് . ഈ വർഷം ജനുവരിയിൽ കൈരളി ജംഗ്ഷനിൽ വച്ച് വാഹനം തട്ടിയതുമായി ബന്ധപെട്ട കാര്യത്തിന് ഇടയിൽ ഉണ്ടായ തർക്കത്തിൽ അമൽ കൃഷ്ണ എന്ന ആളെയും സുഹൃത്തുക്കളെയും മർദ്ധിച്ച് തുടർന്ന് തട്ടിക്കെണ്ടുപോയകേസിലാണ് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളുടെ കൂട്ടാളികളായ രണ്ടുപേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു . സംഭവത്തെ തുടർന്ന് തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

രണ്ടര മാസത്തോളമായി തമിഴ്നാട്ടിലെ കൊടൈക്കനാലിൽ ഒരു റിസോർട്ടിൽ ഒളിവിൽ താമസിക്കുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളിൽ മാറി മാറി താമസിക്കുകയാണ് ചെയ്തിരുന്നത്. ഇയാളെ പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പേരകം വാഴപ്പള്ളി ഉള്ള ഭാര്യ വീട്ടിൽ ഇടയ്ക്കിടെ വന്ന് അപ്പോൾതന്നെ പോകുന്ന വിവരം പോലീസിന് ലഭ്യമായത് തുടർന്ന് പോലീസ് ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.തുടർന്ന് ബൈക്ക് റേസിംഗ് വിദഗ്ധനായ ടിയാനെ ബൈക്ക് സഹിതം പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറ്റുമുട്ടലിലൂടെ യാണ് പോലീസ് കീഴ്പ്പെടുത്തിയത്.

വധശ്രമം,കളവ് ,പിടിച്ചുപറി ,അടിപിടി,ഭവനഭേദനം ,കഞ്ചാവ് ലഹരി ഉൽപന്നങ്ങളുടെ വിപണനം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഫവാദ് .ഇയാൾ കുന്നംകുളംപോലിസ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ഹൈവേ പോലീസ് എസ് ഐയെ ആക്രമിച്ച് ഇടിച്ച് പരിക്കേൽപിച്ച കേസിലും, പൂരത്തിനിടയിൽ പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. പ്രതിയെ പിടി കൂടിയ സംഘത്തിൽ എസ്.ഐ .കെ എൻ മനോജ്, എ എസ് ഐ അനിൽകുമാർ ,സിപിഒമാരായ ടി ആർ ഷൈൻ, എസ് ശരൺ , അലക്സ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മെഡിക്കൽ പരിശോധനനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി

Leave a Reply

Your email address will not be published. Required fields are marked *

Sponsors