കെവിന്‍ കേസ്: എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.
കോട്ടയം : കേവിന്‍ വധകേസില്‍ സസ്പെന്‍ഷനിലായിരുന്ന കോട്ടയം ഗാന്ധി നഗര്‍ സബ് ഇന്‍സ്പെക്ടര്‍ എസ്. ഷിബുവിനെ സര്‍വീസിലെയ്ക്ക് തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കഴിഞ്ഞ ദിവസം കേവിന്‍റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് വിഷയത്തില്‍ പരാതി ഉന്നയിച്ചിരുന്നു. പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്.
ഷിബുവനെ ജൂനിയര്‍ എസ്.ഐ ആയി തരംതാഴ്ത്തിയാണ് സര്‍വീസിലെയ്ക്ക് തിരിച്ചെടുത്ത് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയാണ് ഉത്തരവിട്ടിരുന്നത്. ഷിബുവിനെ പിരിച്ചുവിടാന്‍ നിയമതടസ്സങ്ങളുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയംആരോപണവിധേയനെ തിരിച്ചെടുത്തത് അറിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ യും അഭിപ്രായപ്പെട്ടിരുന്നു .
.
എസ്.ഐ കൃത്യ സമത്ത് നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നില്ലെന്ന് കെവിന്റെ പിതാവ് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു. നേരത്തെ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു