Post Header (woking) vadesheri

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം

Above Post Pazhidam (working)

ഗുരുവായൂർ: എ ഐ റ്റി യു സികെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഗുരുവായൂർ മണ്ഡലം സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ മണ്ഡലം പ്രസിഡന്റ് ഇ.കെ ജോസ് അദ്ധ്യക്ഷനായ്
കെട്ടിട നിർമ്മാണ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളും പെൻഷനും വർധിപ്പിക്കണമെന്നും, പെൻഷൻ ലഭിക്കുന്ന തൊഴിലാളികൾക്ക് നിലവിലുള്ള മസ്റ്ററിംഗ് നടപടി ഒഴിവാക്കി ലൈഫ് സർട്ടിഫിക്കറ്റ് മാത്രം മതിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Poonthanam
Rugmani 700-200

ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി.പി. പ്രമോദ്. കെ.എ. വിജയൻ
എഐടിയുസി മണ്ഡലം സെക്രട്ടറി സതീന്ദ്രൻ എ.എം എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ഇ.കെ. ജോസ് (പ്രസിഡന്റ്), കെ.എൻ. ഹരി (വൈസ് പ്രസിഡന്റ്), പി.പി. പ്രമോദ് (സെക്രട്ടറി), മനോജ് (ജോയിന്റ് സെക്രട്ടറി), കെ.എ. വിജയൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Vasudev Inn