Above Pot

കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ട് : ഡി ജി പി ലോക്‌നാഥ് ബെഹ്റ

തിരുവനന്തപുരം: കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ടെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്റ. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നു എന്നും വിദ്യാഭ്യാസമുള്ളവരെപ്പോലും വർഗീയ വത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

‘മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണ്. വ്യക്തികളെ ഭീകര സംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങളും നടത്തി. അതിന്റെ ഫലമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. നടത്തിയ ശ്രമങ്ങൾ എന്താണെന്ന് വ്യക്തമാക്കാൻ കഴിയില്ല’. അദ്ദേഹം പറഞ്ഞു.

Second Paragraph (saravana bhavan

കഴിഞ്ഞ സർക്കാറിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല. ചെയ്തത് ജോലിമാത്രമാണ്. നിരുപാധികം കീഴടങ്ങാൻ അവർക്ക് അവസരം നൽകിയിരുന്നു എന്നും ബെഹ്റ പറഞ്ഞു.

കഴിഞ്ഞ പിണറായി സർക്കാറിന്റെ കാലത്ത് ഏറെ വിവാദമായ പവൻഹാൻസുമായുളള ഹെലികോപ്ടർ കരാർ അവസാനിച്ചുവെന്ന് വ്യക്തമാക്കിയ ഡി ജി പി ഇനി കരാറിനായി ആഗോള ടെണ്ടർ വിളിക്കുമെന്നും അറിയിച്ചു. സ്വർണക്കടത്തുതടയാൻ മഹാരാഷ്ട്രാ മാതൃകയിൽ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വിസ്‌മയ കേസ് കേരള മനസാക്ഷിയെ ഉലച്ചുവെന്നും നിയമങ്ങൾകൊണ്ട് മാത്രം സ്ത്രീധനം തടയാനാവില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ‘കേരളീയ സമൂഹം ഇക്കാര്യത്തിൽ ചർച്ച നടത്തണം, സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ബോധവത്കരണം ഉണ്ടാകണണം’ അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തിന്നില്ലെന്നു പറഞ്ഞ അദ്ദേഹം പൊലീസ് എന്തുചെയ്തുവെന്ന് ജനം വിലയിരുത്തട്ടെ എന്നും വ്യക്തമാക്കി. കേരള പൊലീസിനെ രാജ്യത്തെ മികച്ച സേനകളിൽ ഒന്നാക്കിയെന്നും വിരമിക്കൽ സംതൃപ്തിയോടെയാണെന്ന് പറഞ്ഞ ഡി ജി പി രാഷ്ട്രീയ ആരോണപങ്ങളാേട് പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി. ഈ മാസം മുപ്പതിനാണ് അദ്ദേഹം സർവീസിൽ നിന്ന് പടിയിറങ്ങുന്നത്.