Madhavam header
Above Pot

കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേർന്ന് തീരുമാനിക്കും: പി സി ജോർജ്

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർഥിയുമായ പി.സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറിൽ അമ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടി താൻ വിജയിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്.

Astrologer

പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല. ഈരാറ്റുപേട്ടയിലെ മുസ് ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പി.സി. ജോർജ് വ്യക്തമാക്കി.

ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റും എൽ.ഡി.എഫിന് 70 സീറ്റുമാണ് ലഭിക്കുക. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍, ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പി വിജയിക്കൂവെന്നാണെന്നും പി.സി ജോര്‍ജ് പറഞ്ഞു

Vadasheri Footer