കേരളത്തിൽ കനത്ത പോളിംഗ് , 77 ശതമാനം കടന്നു. ഏറ്റവും കൂടുതൽ കണ്ണൂരിൽ
തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ റെക്കോർഡ് പോളിംഗ് .ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കണ്ണൂരും . കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തുമാണ് 2014ല്‍ 73.89% ശതമാനം ആയിരുന്നു പോളിങ് ഇക്കുറി 77.34 ശതമാനം കടന്നു. സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളുടെ മുന്‍പിലും നീണ്ടനിരയാണ് ഉള്ളത്. നിലവില്‍ വോട്ട് ചെയ്യുന്നതിനായി ക്യു നില്‍ക്കുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിരുന്നു .
തിരുവനന്തപുരം- 73.38 %, ആറ്റിങ്ങല്‍-74.14 , കൊല്ലം- 74.33 , മാവേലിക്കര- 74.04 , പത്തനംത്തിട്ട- 74.05 കോട്ടയം- 75.25 , ആലപ്പുഴ- 79.91 , ഇടുക്കി- 76.22 , എറണാകുളം -76.55 , ചാലക്കുടി -79 .95 , തൃശൂര്‍ -77.56 , ആലത്തൂര്‍-79.87 , പാലക്കാട്- 77.41 , പൊന്നാന്നി- 74.50 , മലപ്പുറം -75.27 , കോഴിക്കോട് -80.01 , വയനാട് -80.06 , വടകര-80.45 , കണ്ണുര്‍ -82.27 , കാസര്‍കോട്- 79.82 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.