Post Header (woking) vadesheri

“കേരള ഗാന്ധി” കേളപ്പജിയെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിൻ്റെ നായകൻ ” കേരള ഗാന്ധി” കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ച് അനുസ്മരിച്ചു.. വിട്ടു് പിരിഞ്ഞു് അമ്പതാണ്ടുകൾ പിന്നിടുമ്പോഴും ഗാന്ധിയൻ എന്നതിന് പൂർണ്ണ നിറവായിരുന്ന കാലം കണ്ട ആ അപൂർവമഹിമാസാരഥ്യം നൽകിയ ഗുരുവായൂർ സത്യാഗ്രഹ സമരത്തിൻ്റെ നവതി സ്മരണകൾ കൂടി പങ്ക് വെച്ച് ദേവസ്വംസത്രം വളപ്പിലെ സ്മാരക മണ്ഡപത്തിൽ പുഷ്പ്പാർച്ചന അർപ്പിച്ച് ചേർന്ന അനുസ്മരണ സദസ്സ് മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ എക്സ്.എം.എൽ.എ. ഉൽഘാടനം ചെയ്തു.,

Ambiswami restaurant

Second Paragraph  Rugmini (working)

ഗാന്ധിയനും, മുൻ മന്ത്രിയുമായ വി.സി.കബീർ മാസ്റ്റർ കേളപ്പജി അനുസ്മരണ പ്രഭാഷണം നടത്തി – മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷനായി.സംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറി ശശി വാറനാട്ട്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ബാലൻ വാറണാട്ട്, നഗരസഭ കൗൺസിലറും ബ്ലോക്ക് സെക്രട്ടറിയുമായ
.സി.എസ്.സൂരജ്, ഇൻകാസ് സംസ്ഥാന സെക്രട്ടറി.സി.സാദിക്കലി, ഗാന്ധിദർശൻ വേദി ജില്ലാ പ്രസിഡൻ്റ് ബദ റുദ്ധീൻ, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത്, ഹസ്സൻ പുന്നയൂർ, യൂത്ത്കോൺഗ്രസ്സ് നിയോജകമണ്ഡലം ഭാരവാഹികളായ ഏ.കെ.ഷൈമൽ, സി.എസ്.നവനീത്, സലിൽ അറക്കൽ,ജോബി വെള്ളറ, എന്നിവർ സംസാരിച്ചു