Post Header (woking) vadesheri

കേളപ്പജി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിയ്ക്ക്

Above Post Pazhidam (working)

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിന് സാരഥ്യം വഹിച്ച നവോത്ഥാന നായകന്‍ കെ.കേളപ്പന്റെ സ്മരണക്കായുള്ള പുരസ്‌കാരത്തിന് കവി രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ തിരഞ്ഞെടുത്തു.ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
5001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികളായ ജനു ഗുരുവായൂര്‍,ഷാജു പൂതൂര്‍,ബാലന്‍ വാറണാട്ട് എന്നിവര്‍ അറിയിച്ചു.

Ambiswami restaurant