കേച്ചേരിയിൽ ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Above Post Pazhidam (working)

Poonthanam

ഗുരുവായൂർ : ഗുരുവായൂർ – തൃശ്ശൂർ സംസ്ഥാന പാതയിൽ കേച്ചേരിയിൽ രാവിലെ ഏഴരയോടെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആനക്കല്ല് സ്വദേശി നിതിൻ (35) ആണ് അപകടത്തിൽ മരണപ്പെട്ടത്. നിയന്ത്രണം വിട്ട ലോറിയും മിനി പിക്കപ്പും തമ്മിൽ ശക്തമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പിക്കപ്പിലും ലോറിയിലുമുണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു.

Vasudev Inn
Rugmani 700-200

ആനക്കല്ല് സ്വദേശി മഠത്തിൽ വീട്ടിൽ അജയൻ (43), വെങ്ങിണിശ്ശേരി സ്വദേശി അരുൺ (28), ചൊവ്വന്നൂർ സ്വദേശി ശ്യാം (39), കേച്ചേരി സ്വദേശി പ്രദീപ് (40), അവിണിശ്ശേരി സ്വദേശി പ്രദീപ് (57) എന്നിവരടക്കമുള്ളവർക്കാണ് പരിക്കേറ്റത്. കനത്ത മഴയെ അവഗണിച്ചും കുന്നംകുളം അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

First Paragraph Jitesh panikar (working)


അപകടത്തിന്റെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ തൃശ്ശൂരിലെയും കുന്നംകുളത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പൊലീസും ഫയർഫോഴ്സും ചേർന്ന് വാഹനങ്ങൾ മാറ്റി പുനഃസ്ഥാപിച്ചു വരുന്നു.