Header 1 = sarovaram
Above Pot

ദേവസ്വം കാവീട് ഗോശാലയിൽ ശുചീകരണ യജ്ഞം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ശുചീകരണ യജ്ഞം നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരാണ് ഗോശാലയും പരിസരവും ശുചീകരിച്ചത്. ഇന്നു രാവിലെ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. വളർന്നു മുറ്റിയ ഉപയോഗ ശൂന്യമായ കളകൾ പുല്ലുവെട്ടു യന്ത്രം പ്രവൃത്തിപ്പിച്ചു വെട്ടിമാറ്റിയായിരുന്നു ഉത്ഘാടനം.

Astrologer

തുടർന്ന് ജീവനക്കാർ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. ഗോശാലയും പരിസരവും വൃത്തിയാക്കി. മാസത്തിലൊരു ദിവസം ശുചീകരണ ദിനമായി ആചരിക്കുവാൻ ജീവനക്കാർ സ്വമേധയാ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ശുചീകരണം. ജീവനക്കാരുടെ തീരുമാനത്തിന് അഡ്മിനിസ്ട്രേറ്റർ പൂർണ പിൻതുണ അറിയിച്ചതിനെത്തുടർന്നാണ് ഇന്ന് ശുചീകരണ യജ്ഞം നടത്തിയത്.

ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മാനേജർ വി.സി. സുനിൽകുമാർ, കാവീട് ഗോകുലം വെറ്ററിനറി ഓഫീസർ ഡോ. സി.ആർ.പ്രശാന്ത്, എൽ ഐമാരായ പ്രസാദ്, ഇന്ദുലാൽ, ആരാധന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാതൃകാപരമായ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായ ജീവനക്കാരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭിനന്ദിച്ചു

Vadasheri Footer