കാസർകോഡ് ഇരട്ടക്കൊല , സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്
കാസർഗോഡ് : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ കൃപേഷ് എന്നിവരെ വെട്ടി കൊലപ്പെടുത്തുന്നതിന് മുൻപ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കോണ്ഗ്ര്സുകാരെ വെച്ചേക്കില്ല, ക്ഷമ നശിച്ചാല്‍ സിപിഐഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജനുവരി ഏഴിന് കല്യോട്ടെ സിപിഐഎം പരിപാടിയിലായിരുന്നു മുസ്തഫയുടെ കൊലവിളി പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ സിപിഐഎം അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ടതിന് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.
പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്ദി ക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഐഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും’ എന്നും മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.
കേസെടുത്താലും പ്രതികളെ പിടിച്ചില്ലെങ്കിലും സിപിഎമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയാക്കെയാണെന്ന് പറഞ്ഞു കൊടുക്കണമെന്നും ഞങ്ങള്‍ ഗാന്ധിയന്മാരല്ല, നിങ്ങളാണ് ഗാന്ധിയന്മാ്ര്‍. ഈ ആക്രോശവും കോപ്രായവുമെല്ലാം എന്തിനുവേണ്ടിയാണെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിച്ചു .പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മുസ്തഫയെ അറസ്റ്റ് ചെയ്യണമെന്നും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്ര സ് രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ ഇരട്ടക്കൊലപാതകത്തില്‍ അഞ്ച് പേരുടെ കൂടി അറസ്റ്റ്
പോലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അതേസമയം, കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പിടിയിലായ സജി ജോര്‍ജ്ജിനെ ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സജി ജോര്‍ജ്ജിന് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ സഞ്ചരിച്ചത് സജിയുടെ വാഹനത്തിലായിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസില്‍ സംശയമുള്ളവരുടെ പേര് വെളിപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടെന്നു പറഞ്ഞ കൃഷ്ണന്‍ പ്രാദേശിക നേതാക്കളുടെ പേരുകള്‍ സഹിതമാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
കേസിലെ പ്രതിയായ പീതാംബരന്‍ എച്ചിലടുക്കംമുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നാല്‍ കൊലപാതകം നടന്നിരിക്കുന്ന കല്യോട് പ്രദേശത്താണ്. പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ അറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും ബാലകൃഷ്ണന്‍ അറിയാതെ വേറെ ബ്രാഞ്ചില്‍ ഉള്‍പ്പെട്ടവര്‍ ഇവിടെ ഒന്നും ചെയ്യില്ലെന്നും കൃഷ്ണന്‍ ആരോപിച്ചു.
കൃപേഷുമായും ശരത് ലാലുമായും വ്യക്തി വൈരാഗ്യമുണ്ടായിരുന്ന ഗംഗാധരന്‍, വത്സന്‍ എന്നിവര്‍ ഇവര്‍സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണി മുഴക്കിയിരുന്നതായും കൃഷ്ണന്‍ ആരോപിക്കുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തത്. പീതാംബരനില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ആവശ്യപ്പെട്ട കൃഷ്ണന്‍ കൊല നടത്തുന്നതിനായി മറ്റ് പലരും പിന്നില്‍ പ്രവര്‍ത്തിക്കുകയും പണം ചെലവാക്കിയതായുംആരോപണം ഉന്നയിച്ചു.സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണന്‍ പറഞ്ഞു.