Madhavam header
Above Pot

കണ്ണഞ്ചിറ വിഷ്ണു മായ ക്ഷേത്രത്തിൽ കള മഹോത്സവം 22 ,23 തിയ്യതികളിൽ

ഗുരുവായൂർ : ബ്രഹ്മകുളം കണ്ണഞ്ചിറ വിഷ്‌ണു മായ ക്ഷേത്രത്തിലെ കള മഹോത്സവം 22 ,23 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും . 22 ന് രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും . 7 ന് കളരി ഗണപതിക്കും പര ദൈവങ്ങൾക്കും ,ഭഗവതിക്കും കലശം . 11 .45 ന് ചൊവ്വല്ലൂർ മോഹനന്റെ നേതൃത്വത്തിലുള്ള മേള അകമ്പടിയിടെ ഉച്ചപൂജ നടക്കും . വൈകീട്ട് 6 ന് മുല്ലത്തറ കലശം , രാത്രി 8 ന് ചൊവ്വല്ലൂർ സുനിലിന്റെനേതൃത്വത്തിൽ തായമ്പക അരങ്ങേറും . ശനിയാഴ്ച രാവിലെ 7 ന് വിഷ്ണു മായ സ്വാമിക്ക് നവകം പഞ്ചഗവം ,കലശാട്ടം എന്നിവയും നടക്കും 9 ന് ചേരാ നെല്ലൂർ ശങ്കര കുട്ട മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരി മേളവും ഉണ്ടാകും 11.45 ന് മേളത്തിന്റെ അകമ്പടിയോടെ ഉച്ചപൂജ നടക്കും . തുടർന്ന് അന്നദാനവും ഉണ്ടാകും .

Vadasheri Footer