Header 1 vadesheri (working)

കരുവന്നൂർ ബാങ്ക് തട്ടിപ്പ് , ജെ ആർ അടക്കം പതിനാറ് പേർക്ക് സസ്പെന്‍ഷന്‍.

Above Post Pazhidam (working)

.തൃശൂര്‍ : കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ പതിനാറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തൃശൂര്‍ ജോയിന്‍റ് റജിസ്ട്രാര്‍ മോഹന്‍മോന്‍ പി.ജോസഫിന് അടക്കമാണ് സസ്പെന്‍ഷന്‍. ബാങ്കില്‍ ചട്ടപ്രകാരമുള്ള പരിശോധനകള്‍ നടന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച അപാകതകളില്‍ നടപടിയെടുത്തില്ല. ഭരണ– ഓ‍ഡിറ്റ് നിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയും ചട്ടലംഘനവും നടന്നു. 2014 മുതല്‍ ചുമതല വഹിച്ചവര്‍ക്കെതിരെയാണ് നടപടി.

First Paragraph Rugmini Regency (working)

കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സഹകരണവകുപ്പ് ജോയിന്‍റ് സെക്രട്ടറി പി.കെ.ഗോപകുമാര്‍ അധ്യക്ഷനായി ഒമ്പതംഗ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ സഹകരണമന്ത്രി വി.എന്‍.വാസവന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്ന തട്ടിപ്പ് കൃത്യമായി കണ്ടെത്തുന്നതിലും തടയുന്നതിലും ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായെന്ന് പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

Second Paragraph  Amabdi Hadicrafts (working)

പത്തുദിവസത്തിനകം തട്ടിപ്പിനെ പറ്റി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉന്നതതലസമിതിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 30 ദിവസത്തിനകം അന്തിമറിപ്പോര്‍ട്ടും നല്‍കണം. അന്തിമറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകും. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ സഹകരണമേഖലയിലെ ഓഡിറ്റ് വിഭാഗം ശക്തമാക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അതേസമയം, കരുവന്നൂർ കേസിൽ ബാങ്ക് മാനേജർ ബിജു കരീമിനേയും ചീഫ് അക്കൗണ്ടൻ്റ് സി.കെ.ജിൽസിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂർ നഗരത്തിലെ രണ്ടു കൊള്ള പലിശക്കാർക്ക് , കടം വാങ്ങിയതിൻ്റെ പലിശയിനത്തിൽ 14 കോടി രൂപ നൽകിയത് ബാങ്കിൽ നിന്നാണെന്ന് ഇരുവരും മൊഴി നൽകി. പ്രതികൾ പണം നിക്ഷേപിച്ച 12 കമ്പനികളും പൂട്ടി. വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ വിൽക്കാനായില്ല. ഈ പ്രതിസന്ധി മറികടക്കാൻ കൊള്ളപലിശക്കാരിൽ നിന്ന് കോടികൾ കടമെടുത്തതായും പ്രതികൾ വെളിപ്പെടുത്തി. ഇനി മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ബാങ്ക് സെക്രട്ടറിയെ നേരത്തെ പിടികൂടിയിരുന്നു