സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നതെന്ന് പോലീസ്

">

കൊല്ലം:ക രുനാഗപ്പള്ളിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതവും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവുണ്ടെന്ന് പൊലീസ്. 27 കാരിയായ തുഷാര പട്ടിണി കിടന്ന് മരിക്കുമ്ബോള്‍ 20 കിലോ മാത്രമാണ് ഉണ്ടായിരുന്നത്. ഈ മാസം 21 ന് രാത്രിയാണ് യുവതി മരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട ഭര്‍ത്താവ് ചന്തുലാല്‍ അവരെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. 27 തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ട്‌ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

തുഷാരയുടെ ഒന്നരയും മൂന്നരയും പ്രായമുള്ള കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കും. പഞ്ചസാര വെള്ളവും, കുതിര്‍ത്ത അരിയും മാത്രം നല്‍കി തുഷാരയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പോലീസിനോട് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും സാക്ഷിമൊഴികളും പരിഗണിച്ചാണ് പട്ടിണിക്കിട്ട് തുഷാരയെ കൊലപ്പെടുത്തുകയായിരുന്നവെന്ന നിഗമനത്തില്‍ പോലീസെത്തിയത്.

തുഷാരയോട് ഭര്‍തൃവീട്ടുകാര്‍ ചെയ്തിരുന്നത് സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങള്‍. ഭക്ഷണം കൊടുക്കാതെ നിരന്തരം പീഡിപ്പിച്ചാണ് തുഷാരയെ ഇവര്‍ കൊന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. ചിലപ്പോഴൊക്കെ അവള്‍ എന്നെ കൊല്ലല്ലേ എന്ന് അലറി വിളിക്കും. പിന്നെ കരച്ചില്‍ കേള്‍ക്കില്ല. അതിന്റെ വായില്‍ എന്തോ തിരുകി വയ്ക്കുന്നതാണ്. പലതവണ ഞങ്ങള്‍ നാട്ടുകാരും അയല്‍ക്കാരും ഇടപെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തും. നിങ്ങള്‍ ആരാണ് ഇതൊക്കെ ചോദിക്കാനെന്ന തരത്തില്‍. ഒരു ദിവസം അടികൊണ്ട് ആകെ തളര്‍ന്ന് ആ കൊച്ച്‌ എന്റെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ ആ ദുഷ്ടന്‍ അതിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു…’ അയല്‍വാസി പറയുന്നു.

തുഷാരയ്ക്ക് ഭക്ഷണം പോലും കൊടുക്കില്ലായിരുന്നു. ഒരിക്കല്‍ ആ കൊച്ച്‌ കുറച്ച്‌ ചോറ് കഴിക്കുന്നത് കണ്ട് അവളുടെ ഭര്‍ത്താവ് കയറിവന്നു. അവള്‍ കഴിച്ചുകൊണ്ടിരുന്ന ആ അന്നം അവന്‍ കാലുകൊണ്ടു തട്ടിയെറിഞ്ഞു. ആ കൊച്ചിനെ ഇടിച്ചു കൊല്ലാക്കൊല ചെയ്തു. ഇതൊക്കെ കണ്ടു ഞാന്‍ കേസ് കൊടുത്തതാണ്. പക്ഷേ ഒരു ഗുണവുമുണ്ടായില്ല. പേടിച്ചിട്ടാകും അവള്‍ ആരോടും പരാതി പറയാഞ്ഞത്.- അയല്‍വാസിയായ യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors