Madhavam header
Above Pot

കർഷകർക്കിടയി​ലേക്ക്​ വാഹനം ഓടിച്ചുകയറ്റി ,നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു

ലഖ്​നോ: യു.പിയിൽ ലഖിംപുർ ഖേരിയിലെ തനുനിയയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​കുമാർ മിശ്രക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക്​ മൂന്നു വാഹനങ്ങൾ പാഞ്ഞുകയറിയ സംഭവത്തിൽ നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു. കോപാകുലരായ ​സമരക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു. സമരക്കാർക്കു​നേരെ വെടിവെ​പ്പുണ്ടായി. മാധ്യമപ്രവർത്തകരടക്കം നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പ്രദേശത്ത്​ സംഘർഷാവസ്​ഥ നിലനിൽക്കുകയാണ്​.മന്ത്രിയുടെ അകമ്പടിക്കുപോയ സർക്കാർ, സ്വകാര്യ വാഹനങ്ങളാണ്​ ​റോഡിലൂടെ പോവുകയായിരുന്ന കർഷകർക്കുമേൽ കയറിയത്​.

Astrologer

മന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ന്‍ ആ​ശി​ഷ് മി​ശ്ര ഓ​ടി​ച്ച വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു . വാഹനം കയറി നാലു കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ കാറിൽ ഉണ്ടായിരുന്നവരെ ​സമരക്കാർ വലിച്ചിറക്കി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ്​ മറ്റു നാലു പേർ മരിച്ചത്​.യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ, കേന്ദ്ര ആഭ്യന്തര സഹമ​ന്ത്രി അജയ്​കുമാർ മിശ്ര എന്നിവർ പ​​ങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി ഞായറാഴ്​ച ലഖിംപുരിലെ ബൻവീറിൽ നിശ്ചയിച്ചിരുന്നു. ഇതിനായി ലഖിംപുരിലെ മഹാരാജ അഗ്രസൻ സ്​പോർട്​സ്​ ഗ്രൗണ്ട്​ ഹെലിപാഡിൽ മന്ത്രിമാർ ഇറങ്ങുന്നുവെന്ന്​ അറിഞ്ഞതിനെ തുടർന്ന്​ ഹെലിപാഡ്​ ഉപരോധിക്കാൻ ഒ​ട്ടേറെ കർഷകർ കരിങ്കൊടിയേന്തിയെത്തി.

ആഭ്യന്തര സഹ​മന്ത്രി അജയ്​കുമാർ മിശ്ര ലഖിംപുർ ഖേരിക്കാരനാണ്​. കർഷക സമരത്തിനു പിന്നിൽ 10, 15 പേർ മാത്രമാണെന്നും അവരെ വഴിക്കു കൊണ്ടുവരാൻ രണ്ടു മിനിറ്റു​ മാത്രം മതിയെന്നുമുള്ള മന്ത്രിയുടെ പ്രസ്​താവന കർഷകരെ ചൊടിപ്പിച്ചിരുന്നു.​ കർഷകർ ഹെലിപാഡ്​ ഉപരോധിക്കുന്നതറിഞ്ഞ്​ മന്ത്രിമാർ ഹെലികോപ്​ടർ ഉപേക്ഷിച്ച്​ യാത്ര റോഡിലൂടെയാക്കി. ഇതോടെ ഉപരോധത്തിനെത്തിയ കർഷകർ പിരിഞ്ഞുപോകുന്നതിനിടെയാണ്​ അവർക്കിടയിലേക്ക്​ വാഹനങ്ങൾ ഓടിച്ചുകയറ്റിയത്​. കർഷകർക്കുമേൽ കാർ കയറ്റുകയായിരുന്നുവെന്നും ആസൂ​ത്രിതമായ സംഭവമാണ്​ നടന്നതെന്നും സംയുക്​ത കിസാൻ മോർച്ച നേതാക്കൾ ആരോപിച്ചു.

സംഭവത്തെ തുടർന്ന്​ സംഘർഷാവസ്​ഥ നിലനിൽക്കുന്ന ലഖിംപുരിലേക്ക്​ ഉന്നത ഉദ്യോഗസ്​ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നിയോഗിച്ചു. പ്രദേശത്ത്​ വൻപൊലീസ്​ സന്നാഹത്തെ വിന്യസിച്ചു. വിവരമറിഞ്ഞ്​ രാകേഷ്​ ടികായത്​ അടക്കം കർഷക നേതാക്കൾ അവിടെയെത്തി.തിങ്കളാഴ്​ച രാജ്യവ്യാപകമായി കലക്​ടറേറ്റുകൾക്കു മുന്നിൽ ഉപരോധം സംഘടിപ്പിക്കാൻ കർഷക നേതാക്കൾ ആഹ്വാനം ചെയ്​തു. സംഭവത്തെക്കുറിച്ച്​ സുപ്രീംകോടതി സിറ്റിങ്​ ജഡ്​ജിയെക്കൊണ്ട്​ അന്വേഷിപ്പിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു. ഇത്തരത്തിലാണ്​ സമരത്തെ നേരിടുന്നതെങ്കിൽ ബി.ജെ.പിക്കാർ വഴിയിലൂടെ പോവില്ലെന്നും വാഹനത്തിൽനിന്ന്​ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും സമാജ്​വാദി പാർട്ടി മുന്നറിയിപ്പുനൽകി

Vadasheri Footer