കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 100 കോടി രൂപ വിതരണം ചെയ്തു
തൃശൂർ : കര്‍ഷക ക്ഷേമനിധി ബോര്‍ഡ് 100 കോടി രൂപയുടെ അധികവര്‍ഷാനുകൂല്യത്തിന്‍റെയും വിവിധ ആനുകൂല്യങ്ങളുടെ വിതരണ ത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം സി എൻ ജയദേവൻ എംപി നിര്‍വഹിച്ചു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡ് മേരി തോമസ് അധ്യക്ഷത വഹി ച്ചു. 16 ലക്ഷം വരുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് ബോര്‍ഡ് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ ലഭിയ്ക്കുന്നുണ്ട് . 2017 ല്‍ 30 കോടി അനുവദി ച്ചതിനു ശേഷം ബോര്‍ഡ് നല്‍കുന്ന രണ്ടാമത്തെ ധനസഹായമാണിത്. ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്, വിവാഹ ധനസഹായം, പ്രസവാനുകൂല്യം തുടങ്ങിവയുടെ വിതരണമാണ് നടന്നത്. പ്ലസ് ടു മുതല്‍ മെഡിക്കല്‍ പി ജി വരെയുളള 12 വിദ്യാര്‍ത്ഥികള്‍ക്കാണ് 2000 മുതല്‍ 5000 രൂപ വരെയുളള ഉന്നതവിദ്യാഭ്യാസ ആനുകൂല്യം ലഭി ച്ചത്. പ്രസവാനുകൂല്യമായി 15000 രൂപയും വിവാഹ സഹായ അനുകൂല്യമായി 2000 രൂപയുമാണ് ലഭി ച്ചത്. ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ആര്‍ ബാലൻ , എക്സിക്യൂട്ടീവ് ഓഫീസര്‍ യമുന വി പി തുടങ്ങിയവര്‍ പങ്കെടു ത്തു.