Header 1 vadesheri (working)

ഗുരുവായൂർ കിഴക്കേ ഗോപുരത്തിന് മുന്നിൽ കരിങ്കൽ പാകിയത് ഭഗവാന് സമർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേlത്രം കിഴക്കേ ഗോപുരത്തിനു മുന്നിൽ പുതുതായി പാകിയ കരിങ്കൽ സ്ളാബും തെക്കേ നടയിൽ നിർമ്മിച്ച പുതിയ സ്റ്റീൽ ഗേറ്റും ഭഗവാന് സമർപ്പിച്ചു. കുംഭകോണത്തെ ഗുരുവായൂരപ്പ ഭക്തസംഘമായ ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റാണ് 32 ലക്ഷം രൂപ ചെലവാക്കി ഈ നിർമ്മാണപ്രവൃത്തി ശ്രീ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. ഇതിനു പുറമെ ക്ഷേത്രത്തിലേക്ക് വലിയ നിവേദ്യ പാത്രങ്ങളും അവർ ഭഗവാന് സമർപ്പിച്ചു

First Paragraph Rugmini Regency (working)

. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ നാട മുറിച്ച് പുതിതായി വിരിച്ചകരിങ്കൽ സ്ലാബിൻ്റെസമർപ്പണ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കുംഭകോണം ശ്രീ ഗുരുവായൂരപ്പൻ ട്രസ്റ്റ് പ്രസിഡൻ്റ് മണിചന്തിര നെ ദേവസ്വംചെയർമാൻ ഡോ: വി.കെ വിജയൻ പൊന്നാടയണിയിച്ചു ആദരിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരവും അദ്ദേഹം കൈമാറി.

ഏകദേശംമൂവായിരം അടി വിസ്തീർണ്ണമുള്ള കരിങ്കൽ പാളികളാണ് തറയിൽ പാകിയിരിക്കുന്നത്. പഴയ കരിങ്കൽത്തറ പൂർണമായും പൊളിച്ചുനീക്കി കാൽനട സഞ്ചാരത്തിന് ഇണങ്ങിയ ഗ്രിപ്പുള്ള പുതിയ
കരിങ്കല്ല് പാളികൾ വിരിച്ചു. കൂടാതെ തെക്കെ നടയിൽ ശ്രീ ഗുരുവായൂരപ്പൻ്റെ ശംഖ്, ചക്രം ആലേഖനം ചെയ്ത പുത്തൻ സ്റ്റെയിൻ ലെസ് സ്റ്റീൽ ഗേറ്റും സ്ഥാപിച്ചു.
1991 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 8 ന് ഗുരുവായൂരപ്പന് ലക്ഷങ്ങളുടെ വഴിപാട് നടത്തുന്നവരാണ് ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം.
ചടങ്ങിൽ ശ്രീ ഗുരുവായൂരപ്പ ട്രസ്റ്റ് പ്രവർത്തകർക്കൊപ്പം
ചീഫ് എൻജിനീയർ എം വി രാജൻ., എക്സിക്യൂട്ടിവ് എൻജിനീയർ എം കെ അശോക് കുമാർ., അസി. എക്സി. എൻജിനീയർ വി ബി സാബു., അസി.എൻജീനിയർ നാരായണൻ ഉണ്ണി, ക്ഷേത്രം അസി.മാനേജർ.എ വി പ്രശാന്ത് . എന്നിവരും പങ്കെടുത്തു. ദേവസ്വം മരാമത്ത് വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ സി പി സുഭാഷ് കുമാർ ആണ് കരാർ ഏറ്റെടുത്ത് നിർമ്മാണ പ്രവൃത്തി നടത്തിയത്

Second Paragraph  Amabdi Hadicrafts (working)