Header 3

ഗുരുവായൂർ ക്ഷേത്ര നടയിൽ തെരുവ് നായകളുടെ തേർവാഴ്ച , നിരവധി ഭക്തർക്ക് കടിയേറ്റു

ഗുരുവായൂര്‍ : തെരുവ് നായയുടെ കടിയേറ്റ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ നിരവധി ഭക്തർക്ക് പരിക്കേറ്റു. ഏഴ് വയസുകാരനായ പുതുച്ചേരി സ്വദേശിയായ കുട്ടിക്കും പിതാവിനും തമിഴ്നാട് സ്വദേശിയായ ഭക്തനും കടിയേറ്റിട്ടുണ്ട്. കിഴക്കെനടയില്‍ മൂന്നിടത്തായാണ് നായ ഭക്തരെ ആക്രമിച്ചത്. ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കൊയിലാണ്ടി മാവുത്തിപുറത്തോട് അഭിലാഷ് (25), പാലക്കാട് ചെങ്ങരക്കാട്ടില്‍ രമാദേവി (50), ചെന്നൈ 2 എഫ് ബജാജ് അപ്പാര്‍ട്ട്മെന്റില്‍ വെങ്കട്ട് (18), ചെങ്ങന്നൂര്‍ കല്ലിശേരി ചന്ദ്രമോഹനന്‍ പിള്ള (57), പുതുച്ചേരി തിലാസ്പെട്ട് സ്വദേശികളായ മഹേഷ് (42), റിതീഷ് (7), മലപ്പുറം പുളിക്കല്‍ സിതാര (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 10നും ഉച്ചക്ക് 1.30നുമാണ് നായയുടെ ആക്രമണമുണ്ടായത്.

Astrologer

കിഴക്കേ നടയിൽകോഫി ഹൗസിന് സമീപവും സത്രം ഗേറ്റിന് സമീപവുമാണ് നായയുടെ ആക്രമണം ഉണ്ടായത്. ദേവസ്വം ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു കിഴക്കെനടയില്‍ തെരുനായുടെ കടിയേറ്റ നിലമ്പൂര്‍ സ്വദേശി ബൈജുവിനെ (46) ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെത്തിച്ചു പരിക്കേറ്റ മറ്റുള്ളവരെ ദേവസ്വം ആംബുലൻസിൽ മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സ നൽകിയ ശേഷം പിന്നീട് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതെ സമയം മൊത്തം 19 പേർക്ക് നായയുടെ കടിയേറ്റു എന്ന് സ്ഥിരീകരിക്കാത്ത വിവരവും പുറത്തു വരുന്നണ്ട് . നഗര സഭ കൗൺസിലർ കെ പി ഉദയന്റെ നേതൃത്വത്തിൽ നാട്ടുകാരും നഗരസഭ ജീവനക്കാരും ചേർന്ന് കിഴക്കേ നടയിലെ സത്രം വളപ്പിൽ നിന്നും നായയെ പിടി കൂടി .

നായക്ക് പേ വിഷ ബാധ ഉണ്ടോ എന്ന സംശയത്തെ തുടർന്ന് മണ്ണുത്തിയിലെ വെറ്റിനറി ആശുപത്രിയിലേക്ക് നായയെ കൊണ്ട് പോയി . ഇതിനിടയിൽ ക്ഷേത്ര നടയിൽ ഉള്ള മറ്റു നായകളെയും പേ വിഷബാധ സംശയിക്കുന്ന നായ കടിച്ചിരുന്നുവത്രെ . ഇതോടെ ക്ഷേത്ര നടയിലെ വ്യാപാരികളും ആശങ്കയിലായി . ഇപ്പോഴത്തെ വാക്‌സിന്റെ ഫല പ്രാപ്തിയിൽ സംശയം ഉള്ളതിനാൽ നായയുടെ കടിയേറ്റവരുടെ ബന്ധുക്കളും ആശങ്കയിലാണ്. ശ്വാന സ്നേഹം കൂടുതലുള്ള ഭരണാധികാരികൾ ആയതിനാൽ ക്ഷേത്രനട തെരുവ് നായകളുടെ കസ്റ്റഡിയിൽ ആണ് . ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ സുരക്ഷ നൽകേണ്ട ബാധ്യത ഭഗവാന് വിട്ടു കൊടുത്തിരിക്കുകയാണ് ദേവസ്വം അധികൃതർ..