Madhavam header
Above Pot

കാപ്പ കേസ് പ്രതിയെ മയക്ക് മരുന്നുകളുമായി പോലീസ് പിടികൂടി.

ഗുരുവായൂർ : കാപ്പ കേസ് പ്രതിയെ മയക്ക് മരുന്നുകളുമായി പോലീസ് പിടികൂടി , ചാവക്കാട് വഞ്ചി കടവ് മേത്തി ഹസൈനാർ മകൻ ഷെജിർ 31 , തിരുവത്ര കേരന്റ കത്ത് കാസിം മകൻ നബീൽ 33 എന്നിവരെയാണ് ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത് ഇവരിൽ നിന്നും 2.78 ഗ്രാം എം.ഡി എം.എ, 2.47 ഗ്രാം ഹാഷിഷ് ഓയിൽ 1.85 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു ,

ചാവക്കാട് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ട ആയ ഷെജീറിനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു , ഷെജീർ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് പിന് വശം ഉള്ള അമ്പലത്ത് ആയിഷ ഹോംസ് എന്ന ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ച ചാവക്കാട് സി ഐ വിപിൻ വേണുഗോപാൽ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് മയക്ക് മരുന്നും സുഹൃത്ത് നബീലിനെയും കണ്ടെത്തിയത് , ടെംപിൾ പോലീസിനെ അറിയിച്ചു പ്രതികളെ കൈമാറി

Astrologer

അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ . കെ ഗിരി, സി. ജിജോ ജോൺ , എ.എസ്.ഐ മാരായ പി.എസ് . സാബു , വി.എം ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബാസ്റ്റിൻ സിങ്ങ്, സിവിൽ പോലീസ് ഓഫീസർ സി. എസ് സജീഷ് എന്നിവർ ഉണ്ടായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .

Vadasheri Footer