Header 1 vadesheri (working)

കന്യാസ്ത്രീകളെ പ്രണയിച്ച്‌ വിവാഹം ചെയ്ത് സഹോദരന്മാരായ വൈദികര്‍

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തലശ്ശേരി: രണ്ട് സഹോദരന്മാരായ വൈദികരും അവരുടെ ഭാര്യമാരുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സഹോദരങ്ങളായ വൈദികര്‍ പ്രണയിച്ച്‌ വിവാഹം ചെയ്തത് രണ്ട് കന്യാസ്ത്രീകളെയാണ്. ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലും വിശ്വാസികളുടെ ഗ്രൂപ്പുകളിലുമാണ് ഇത് ചര്‍ച്ചയാകുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

Second Paragraph  Amabdi Hadicrafts (working)

തലശ്ശേരി അതിരൂപതയിലെ വികാരിയായ ഷാജി കരിങ്ങാലിക്കാട്ടില്‍, കെസിവൈഎം തലശ്ശേരി അതിരൂപതാ ഡയറക്ടറായിരുന്ന വികാരി ബിജു കരിങ്ങാലിക്കാട്ടില്‍ എന്നിവരുടെ വിവാഹ ഫോട്ടോയാണ് വൈറലാകുന്നത്. ബിജുവിന്‍്റെ വിവാഹം ആദ്യം കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഷാജിയും വിവാഹിതനായത്. കന്യാസ്ത്രീകളുമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും പ്രണയിച്ച്‌ വിവാഹിതരായതാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. സഹോദരങ്ങളായ വൈദികര്‍ ഏകദേശം ഒരെസമയം, കന്യാസ്ത്രീകളെ സ്‌നേഹിച്ച്‌ വിവാഹം ചെയ്യുന്നത് സഭയിലെ ആദ്യ സംഭവമാണ്. വനവധൂവരന്മാര്‍ക്ക് ആശംസ നേരുകയാണ് സോഷ്യല്‍ മീഡിയ. ആരേയും വഞ്ചിക്കാതെ, ഇത്തരത്തില്‍ തുറന്ന നിലപാട് സ്വീകരിച്ചത് കൈയ്യടി അര്‍ഹിക്കുന്നുവെന്ന് ഭൂരിഭാഗം അഭിപ്രായപ്പെടുന്നു.