Madhavam header
Above Pot

ജീവിതം വയലിന് വേണ്ടി ഉഴിഞ്ഞു വെച്ച കന്യാകുമാരിയുടെ വയലിൻ കച്ചേരി വേറിട്ട അനുഭവമായി

ഗുരുവായൂർ : ജീവിതം വയലിൻ വാദനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച എ കന്യാകുമാരിയുടെ വയലിൻ കച്ചേരി സംഗീതാസ്വാദകർക്ക് സംഗീത വിരുന്നായി. ചെമ്പൈ സംഗീതോത്സവത്തിൽ ശനിയാഴ്ച്ച നടന്ന അവസാന വിശേഷാൽ കച്ചേരിയിലാണ് കന്യാകുമാരി സംഗീത പ്രേമികൾക്ക് വയലിനിൽ വിരുന്നൊരുക്കിയത് .

Astrologer

ഹംസ ധ്വനി രാഗത്തിലുള്ള വിനായകാ നിന്നു (ആദി താളം) എന്ന ഗണേശ സ്തുതിയോടെയാണ് വയലിൻ വിസ്‌മയത്തിന് തുടക്കം കുറിച്ചത് . തുടർന്ന് ദേവ ഗാന്ധാരി രാഗത്തിലുള്ള ക്ഷീര സാഗര ശയന ( ആദി താളം ) , കല്യാണ വസന്തം രാഗത്തിൽ നാദലോ ലു ഡൈ ( രൂപക താളം ), ,വിജയശ്രീ രാഗത്തിലുള്ള വര നാരദ നാരായണ ( ആദി താളം ) എന്നീ കീർത്തനങ്ങൾ ആലപിച്ചു .

അവസാനമായി ദ്വി ജാവന്തി രാഗത്തിലുള്ള ചേതാ ശ്രീ ബാലകൃഷ്ണം (ആദി താളം )) എന്ന കീർത്തനം ആലപിച്ചാണ് കച്ചേരിക്ക് പരിസമാപ്തി കുറിച്ചത് . മൃദംഗത്തിൽ നാഞ്ചിൽ അരുൾ ,ഘടത്തിൽ തൃപ്പുണിത്തുറ രാധാകൃഷ്ണൻ , മുഖർ ശംഖിൽ ബാംഗ്ലൂർ രാജ ശേഖരൻ എന്നിവർ പക്കമേളമൊരുക്കി വയലിനെ മാത്രം പ്രണയിച്ച കന്യാകുമാരി പ്രശസ്ത സംഗീതജ്ഞയായ എം.എൽ.വസന്തകുമാരിയോടോപ്പം 19 വർഷത്തോളം കച്ചേരികളിൽ വയലിനിൽ അകമ്പടി സേവിച്ചിട്ടുണ്ട് . നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഇവരെ 2015 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്

ആദ്യ വിശേഷാൽ കച്ചേരിയിൽ രേവ ഗുപ്തി രാഗത്തിൽ ഗോപാലകാ പാഹിമാം ( മിശ്ര ചാപ് താളം ) എന്ന കീർത്തനം ആലപിച്ചാണ് ഐശ്വര്യാ ശങ്കർ സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത് ,തുടർന്ന് മോഹനം രാഗത്തിൽ ശ്രീ രാമ രാമനെ ( ആദി താളം ) , തോടി രാഗത്തിൽ ബൃന്ദാവന ലോല (രൂപക താളം ) കുറിഞ്ഞി രാഗത്തിൽ ശ്രീ വേണുഗോപാലാ എന്നീ കീർത്തനങ്ങൾ ആലപിച്ചു . രാഗമാലിക രാഗത്തിൽ ദേവകി നന്ദനാ (ആദി താളം ) എന്നീ കീർത്തനം കൂടി ആലപിച്ചാണ് സംഗീതാർച്ചന അവസാനിപ്പിച്ചത് വയലിനിൽ കോട്ടയം ഹരിഹരനും ,മൃദംഗത്തിൽ എ എസ് രംഗനാഥ്‌ ,ഘടത്തിൽ തൃപ്പുണിത്തുറ കണ്ണൻ ,മുഖർ ശംഖിൽ തിരുനക്കര രതീഷ് എന്നിവർ പക്കമേളമൊരുക്കി .

തുടർന്ന് പാലക്കാട് ആർ ശ്യാമ പ്രസാദിന്റെ വിശേഷാൽ കച്ചേരി അരങ്ങേറി .ആരഭി രാഗത്തിൽ ഗണ രാജേന ( മിശ്ര ചാപ് താളം )എന്ന ഗണേശ സ്തുതിയോടെയാണ് സംഗീതാർച്ചന ആരംഭിച്ചത് , വരാളി രാഗത്തിൽ ഇന്ദു കേയി നേ ( രൂപക താളം ) , യമുന കല്യാണി രാഗത്തിൽ ഭാവയാമി ഗോപാല (താളം മിശ്ര ചാപ് ) എന്നീ കീർത്തനങ്ങൾ വിസ്തരിച്ച് ആലപിച്ചു . എൽ രാമകൃഷ്ണൻ വയലിനിലും വിജയ് നടേശൻ ,മൃദംഗത്തിലും , ഘടത്തിൽ ചെന്നൈ പ്രസന്ന യും പിന്തുണ നൽകി . നൂറ്റി തൊണ്ണൂറോളം പേർ ശനിയാഴ്ച സംഗീതാർച്ചന നടത്തി .ശനിയാഴ്ച അർദ്ധ രാത്രി വരെ 1431 പേരാണ് ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്തിയത്.

ഫോട്ടോ : സരിത

Vadasheri Footer