കണ്ണൂരില്‍ അമ്മയേയും മകളേയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ അമ്മയേയും മകളേയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുലിക്കുരുമ്ബയിലാണ് സംഭവം. നടുവിൽ പുല്ലംവനത്തെ കണ്ണാ മനോജിന്‍റെ ഭാര്യ സജിത (34,) മകൾ നന്ദൂട്ടി (8) എന്നിവരെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകിട്ട് ആറ് മണിയോടെയാണ് സജിതയെയും മകളെയും വീടിനുളളിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വയുകാരിയായ മകളെ കുളിമുറിക്കുളളിലെ ടാപ്പില്‍ കെട്ടിത്തൂക്കിയ നിലയിലും അമ്മയെ സമീപത്ത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്
മൂത്ത മകനെ ഐസ്‌ക്രീം വാങ്ങാനായി കടയില്‍ പറഞ്ഞയച്ച ശേഷമാണ് സംഭവം നടന്നത്. സംഭവസമയത്ത് ഭര്‍ത്താവ് മനോജ് ഒരു കിലോമീറ്റര്‍ അകലെ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു. കടയില്‍ നിന്ന് മകന്‍ തിരിച്ചെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടു. തുടര്‍ന്ന് മനോജിനെ വിളിച്ചു വരുത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മയുടെയും മകളുടെയും മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. <p>ആത്മഹത്യ കുറിപ്പും സാഹചര്യത്തെളിവുകളും പരിശോധിച്ചതിൽനിന്നും മകളെ കൊന്ന ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേജള്ള ആത്മഹത്യാക്കുറിപ്പിൽ ആരുടെയും പേര് പരാമർശിക്കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം മരിക്കുകയാണെന്നു പറയുന്ന കുറിപ്പിൽ തങ്ങളുടെ സംസ്കാരം നടത്തേണ്ട സ്ഥലം വരെ എഴുതിയിട്ടുണ്ട്.
കഴുത്തിൽ പ്ലാസ്റ്റിക് കയർ കൊണ്ട് ചുറ്റി ക്ലോസറ്റിൽ ചാരിയിരിക്കുന്ന വിധത്തിലാണ് മകൾ നന്ദൂട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്. കയറുകൊണ്ട് ഷവറിന് കെട്ടിതൂങ്ങിയ നിലയിലായിരുന്നു സജിതയുടെ മൃതദേഹം. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതിനുശേഷം പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കുകയോ കെട്ടിത്തൂക്കിയോ ആവാം നന്ദൂട്ടിയെ കൊന്നത് എന്നാണ് പൊലീസ് നിഗമനം.
സജിത നേരത്തെയും വിഷം കഴിച്ചു ആ ത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവത്രേ. സമീപത്തെ യുവാവുമായി ബന്ധമുണ്ടെന്ന ആക്ഷേപത്തെ ചൊല്ലി ഇരു വീടുകളിലും കുടുംബ കലഹം ഉണ്ടായതായി നാട്ടുകാർ പറയുന്നു. യുവാവിന്‍റെ ഭാര്യ കഴിഞ്ഞയാഴ്ച ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയപ്പോൾ സജിതയെ അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്ന അഭ്യൂഹം പരന്നിരുന്നുവത്രേ. ഇതാണ് കടുംൈക ചെയ്യാൻ സജിതയെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു.തളിപ്പറമ്പ് ഡിവൈ.എസ്.പി, ഫോറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ഞായറാഴ്ച പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച സംസ്കരിക്കും