Header 1 = sarovaram
Above Pot

വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങിയ യുവാവ് അടക്കം മൂന്നു പേർ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു

ആലപ്പുഴ : ആലപ്പുഴ കണിച്ചുകുളങ്ങരയിൽ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്ബോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരില്‍ പ്രതിശ്രുത വരനും.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രതിശ്രുതവരന്‍ വിനീഷ് (25) ആണ് മരിച്ചത്. പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് കണ്ണൂരിലേയ്ക്ക് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റുമായി ഇടിച്ചാണ് അപകടമുണ്ടായത്.

വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന (55) പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38), എന്നിവരും അപകടത്തില്‍ മരിച്ചിരുന്നു. മൂന്നു കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജങ്ഷനില്‍ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം നടന്നത്.
മുന്നില്‍പോയ ഒരു വാഹനത്തെ മറികടന്ന വാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വരുന്നത് കണ്ട് റോഡിന്റെ വലത് വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വാനിന്റെ പിന്നില്‍ ഇടത് ഭാഗത്താണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു.

Astrologer

പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിയടര്‍ന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്ബോ ട്രാവലറില്‍നിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Vadasheri Footer