Header 1 vadesheri (working)

കുന്നംകുളംകാണിപയ്യൂരിൽ കെ.എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

Above Post Pazhidam (working)

കുന്നംകുളം. കാണിപയ്യൂരിൽ കെ.എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു .ചൂണ്ടൽ സ്വദേശികളായ തൊമ്മിൽ ഗിരീശന്റെ മകൻ സഗേഷ് (20), തണ്ടൽ ചിറയത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അഭിജിത്ത് (20) എന്നിവരാണ് കൊല്ലപ്പെട്ടത് പുലർച്ചെ രണ്ടരയോടെ കാണിപയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

First Paragraph Rugmini Regency (working)

തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരുടേയും ദേഹത്തിലൂടെ ബസ് കയറിയിറങ്ങി തിരിച്ചറിയാൻ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.

buy and sell new

Second Paragraph  Amabdi Hadicrafts (working)

ഓണത്തോടനുബന്ധിച്ച് കുന്നംകുളം ടൗണിൽ വന്ന് തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സഗേഷിന്റെ മൃതദേഹം റോയൽ ആശുപത്രിയിലും അഭിജിത്തിന്റെ താലൂക്ക് ആശുപത്രി മോർച്ചറിയിലുമാണ്. വിവരമറിഞ്ഞെത്തിയ കുന്നംകുളം ആക്ട്സ് പ്രവർത്തകരും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ മാറ്റിയത്. സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കുറിലധികം ഗതാഗതം തടസപ്പെട്ടു